IndiaNEWS

കോവിഡ് കാലത്തെ അഴിമതി പുറത്തുവിട്ടു; ബംഗ്ലാദേശ് മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍

ധാക്ക: ബംഗ്ലാദേശിലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തക അറസ്റ്റില്‍. പ്രോതോം അലോ പത്രത്തിന്റെ ലേഖിക റോസിന ഇസ് ലാമിനാണ് അറസ്റ്റിലായത്. കോവിഡ് വ്യാപന കാലത്തെ ബംഗ്ലാദേശ് ആരോഗ്യമന്ത്രാലയത്തിലെ അഴിമതി പുറത്തുവിട്ടതിനാണ് അറസ്റ്റ്. ആ അഴിമതി രേഖകള്‍ മോഷ്ടിച്ചതാണെന്ന് ആരോപിച്ച് ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് റോസിനക്കെതിരെ കേസെടുത്തത്.

രേഖകള്‍ മോഷ്ടിച്ച കേസില്‍ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കിയ റോസിനയുടെ വിചാരണ വ്യാഴാഴ്ച ആരംഭിക്കും. കുറ്റം തെളിഞ്ഞാല്‍ റോസിനക്ക് 14 വര്‍ഷം തടവുശിക്ഷയോ വധശിക്ഷയോ ലഭിച്ചേക്കാമെന്നാണ് പുറത്തുവരുന്ന വിവരം.

റോസിനയുടെ അറസ്റ്റില്‍ മാധ്യമപ്രവര്‍ത്തകര്‍ ധാക്ക പൊലീസ് സ്റ്റേഷന് മുമ്പില്‍ പ്രതിഷേധിച്ചു. അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ മാസങ്ങളായി ധാക്ക വിമാനത്താവളത്തില്‍ കിടക്കുന്നതും ഡോക്ടര്‍മാരെ നിയമിക്കുന്നതിനുള്ള കൈക്കൂലിയും, ആരോഗ്യ മന്ത്രാലയം നടത്തുന്ന സംഭരണങ്ങളിലെ അഴിമതിയുമാണ് റോസിന ഇസ് ലാം പുറത്തുവിട്ടത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker