KeralaNEWS

ജനകീയനായ എംഎൽഎ എന്നതോടൊപ്പം നിസ്വാർത്ഥനായ ജീവകാരുണ്യ പ്രവർത്തകനുമായ സജി ചെറിയാൻ ഇനി മന്ത്രി

ആലപ്പുഴയിൽ ജില്ലയിൽ ഇക്കുറി ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ആണ് സജി ചെറിയാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്

ഉപതെരഞ്ഞെടുപ്പിലൂടെ എത്തി പൊതുതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷം നേടിയാണ് ചെങ്ങന്നൂരിൽ നിന്ന് സജി ചെറിയാൻ മന്ത്രി പദത്തിൽ എത്തുന്നത്.
ആദ്യനോട്ടത്തിൽ കാർക്കശ്യം. എന്നാൽ അടുത്തറിയുന്നവർക്ക് പ്രിയപ്പെട്ട പൊതുപ്രവർത്തകൻ. ആലപ്പുഴ സിപിഎമ്മിന്‍റെ നെറുകയിലേക്ക് നടന്നുകയറിയ ചെങ്ങന്നൂർക്കാരൻ. ജനകീയനായ എംഎൽഎ എന്നതോടൊപ്പം നിസ്വാർത്ഥനായ ജീവകാരുണ്യ പ്രവർത്തകനുമാണ് സജി ചെറിയാൻ.

എട്ടാംക്ലാസിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ് ഇടത് ഓരം ചേർന്നുള്ള നടപ്പ്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ്, മാവേലിക്കര ബിഷപ്പ് മൂർ കോളേജ് തുടങ്ങി എല്ലായിടത്തും എസ്എഫ്ഐയുടെ പതാകവാഹകൻ. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ ആലപ്പുഴ ജില്ലയിലെ പ്രസിഡണ്ടും സെക്രട്ടറിയും ആയി പ്രവർത്തിച്ചു. സിപിഎം ചെങ്ങന്നൂർ ഏരിയ സെക്രട്ടറിയായി തുടങ്ങി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗമായി വേരുറപ്പിച്ചതാണ് സജിയുടെ കമ്മ്യൂണിസം. കാർഷിക – സഹകരണ മേഖലയിലും ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവച്ചു. കരുണ പെയിൻ ആന്‍റ് പാലിയേറ്റിവ് കെയറിന്‍റെ ചെയർമാൻ എന്ന നിലയിൽ അദ്ദേഹത്തിന്‍റെ പ്രവർത്തനം സമാനതകൾ ഇല്ലാത്തതാണ്.

ആലപ്പുഴയിൽ ജില്ലയിൽ ഇക്കുറി ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ ആണ് സജി ചെറിയാൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. പ്രളയകാലത്തും മഹാരിമാരിക്കാലത്തും തങ്ങളെ നെഞ്ചോട് ചേർത്ത നേതാവിനെ ചെങ്ങന്നൂരുകാർ പിന്നെയെങ്ങനെ വിജയിപ്പിക്കണം. എന്തായാലും മികച്ച സംഘാടകനും എംഎൽഎയും ഒക്കെയായ സജി ചെറിയാൻ മന്ത്രിപദത്തിലും തിളങ്ങുമെന്ന് നാടിന് നല്ല പ്രതീക്ഷയുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker