KeralaNEWS

2005-ൽ തൃശൂർ മേയർ,2021 ൽ സംസ്ഥാന മന്ത്രി, ഭരണ യന്ത്രം തിരിച്ച് പരിചയം ഉള്ള ആർ ബിന്ദുവിന് ഇത് പുതുനിയോഗം

പ്രൈവറ്റ് കോളേജ് അധ്യാപകരുടെ സംഘടനയായ AKPCTA യുടെ സംസ്ഥാന നേതാവ് കൂടിയാണ് ആർ. ബിന്ദു

വിഖ്യാത ഇംഗ്ലീഷ് നോവലിസ്റ്റ് ആയ എയ്ഞ്ചൽ കാർട്ടറിൻ്റെ ക്യതികളെ ആസ്പദമാക്കി ലിംഗ പദവിയും ഉത്തരാധുനികതയും എന്ന വിഷയത്തിൽ ഡോക്റേറ്റ് നേടിയ വ്യക്തിയാണ് ആർ .ബിന്ദു. മാതൃഭൂമി ആഴ്ച്ചപതിപ്പ് നടത്തിയ ചെറുകഥാ മൽസര രചനക്ക് ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഒന്നാം സ്ഥാനം വാങ്ങിയ കൊച്ച് മിടുക്കി. കഥകളിക്കും ,ന്യത്തത്തിനും സമ്മാനങ്ങൾ വാരിക്കൂട്ടിയ സാംസ്കാരികമായ ഒരു ഭൂതകാലം കൂടിയുണ്ട് നിയുക്ത മന്ത്രി ആർ ബിന്ദുവിന്. ഇരിങ്ങാലക്കുട നഗരത്തിലെ പ്രശസ്തനായ അധ്യാപകൻ എൻ രാധാകൃഷ്ണൻ്റെയും ,മണലൂർ ഹൈസ്കൂളിലെ ഹെഡ്മിസ്ട്രസ് കെ കെ ശാന്തകുമാരിയുടെയും മകൾ ആയി ജനിച്ചു.

ഇരിങ്ങാലകുട സെന്റ് ജോസഫ് സ്കൂൾ , സെൻറ് .ജോസഫ് കോളേജ് ,എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം .JNU വിൽ നിന്ന് എംഫിൽ , കാലിക്കട്ട് സർവ്വകലാശാലയിൽ നിന്ന് ഡോക്റ്ററേറ്റ് . കേരള വർമ്മ കോളേജിലെ പ്രിൻസിപ്പാൾ ചുമതലയുണ്ടായിരുന്ന ബിന്ദു , വിരമിക്കാൻ രണ്ട് കൊല്ലം ബാക്കി നിൽക്കെ VRS എടുത്തു. ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ കേന്ദ്ര കമ്മിറ്റി അംഗമായ അവർ സി പി ഐ എം തൃശൂർ ജില്ലാ കമ്മറ്റി അംഗവും ആണ്. 2000-ൽ തൃശൂർ കോർപ്പറേഷൻ കൗൺസിലർ ആയി.2005-ൽ തൃശൂർ മേയർ ആയി. കാലിക്കട്ട് സർവ്വകലശാലയുടെ സെനറ്റിൽ ദീർഘകാലം അംഗമായിരുന്നു. പ്രൈവറ്റ് കോളേജ് അധ്യാപകരുടെ സംഘടനയായ AKPCTA യുടെ സംസ്ഥാന നേതാവ് കൂടിയാണ് ആർ. ബിന്ദു . ഇരിങ്ങാലകുടയിലെ ശക്തമായ ത്രികോണ മൽസരത്തിൽ വിജയിച്ചാണ് ആദ്യ തവണ എം എൽ എയാവുന്നത്. സിപിഐഎം ആക്റ്റിംഗ് സെക്രട്ടറി ആയ എ വിജയരാഘവൻ ഭർത്താവും ,മഞ്ചേരിയിലെ ക്രിമിനൽ അഭിഭാഷകൻ ആയ വി.ഹരി കൃഷ്ണൻ മകൻ ആണ്

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker