IndiaNEWS

ഉത്തരാഖണ്ഡില്‍ മേയ് 25 വരെ കര്‍ഫ്യൂ നീട്ടി

ഡെറാഡൂണ്‍: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉത്തരാഖണ്ഡില്‍ മേയ് 25 വരെ കര്‍ഫ്യൂ നീട്ടാന്‍ തീരുമാനം. നിലവില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ ഇന്ന് അവസാനിക്കാന്‍ ഇരിക്കെ ഉന്നതതല യോഗത്തിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വക്താവ് സുബോധ് യുനിയാല്‍ പറഞ്ഞു.

അതേസമയം, പുതുക്കിയ കോവിഡ് മാനദണ്ഡങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചു. 72 മണിക്കൂര്‍ മുമ്പ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയ 20 പേര്‍ക്ക് വിവാഹചടങ്ങുകളില്‍ പങ്കെടുക്കാം. ചികിത്സാ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇളവ് ലഭിക്കും. ഇവര്‍ക്ക് ഇ-പാസും നിര്‍ബന്ധമാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker