Pravasi

സൗദിയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക്‌ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സൗദിയിലേക്ക് പ്രവേശിക്കുന്നവര്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പുതിയ മാര്‍ഗനിര്‍ദേശവുമായി സൗദി വ്യോമയാന വകുപ്പ്. ഫൈസര്‍, അസ്ട്ര സെനക, മൊഡേണ എന്നീ വാക്‌സിനുകളുടെ 2 ഡോസ് എടുത്തവര്‍ക്കും ജോണ്‍സണ്‍ വാക്‌സിന്‍ ഒരു ഡോസ് എടുത്തവര്‍ക്കും ഈ മാസം 20 മുതല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ക്വാറന്റീന്‍ വേണ്ട.

മറ്റേതെങ്കിലും വാക്‌സീന്‍ എടുത്തവര്‍ക്കും ഒരു ഡോസ് എടുത്ത് 14 ദിവസം പൂര്‍ത്തിയായവര്‍ക്കും 7 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധം. യാത്രക്കാര്‍ തവക്കല്‍നാ ആപ് ഡൗണ്‍ലോഡ് ചെയ്ത് അതില്‍ ആരോഗ്യ വിവരം അപ്‌ഡേറ്റ് ചെയ്യണം. 38 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ കൂടുതല്‍ ശരീരോഷ്മാവുള്ളവരുടെ പ്രവേശനം തടയും. പണമിടപാട് ഓണ്‍ലൈന്‍ വഴിയായിരിക്കണം. മറ്റ് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും യാത്ര നടപടികള്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker