FoodLIFE

കേരളത്തിലെ മാവുകളിൽ അപൂർവ്വങ്ങളിൽ അപൂർവ്വം ആയ നാടൻ മാവ് – മുതലമൂക്കൻ

അതീവ രുചികരമായ ഒരു മാമ്പഴം ആണ് മുതലമൂക്കൻ

മുതലമൂക്കൻ മാമ്പഴം…. കേരളത്തിലെ മാവുകളിൽ അപൂർവ്വങ്ങളിൽ അപൂർവ്വം ആയ നാടൻ മാവ്. പേരിന്റെ അതിശോക്തി അതിന്റെ രൂപത്തിൽ നിന്നും മനസ്സിലാക്കാം. മുതലയുടെ മൂക്കുമേൽ കാണുന്ന ചുളിവുകൾ ഈ മാങ്ങയുടെ പുറം തൊലിയിൽ നമുക്ക്‌ കാണാൻ കഴിയും. കാണുമ്പോൾ വളരെ പരുപരുത്തതായ് തോന്നുമെങ്കിലും വളരെ മൃദുലമായ ആ തൊലി ഭാഗം ചെത്തി കളയാതെ വേണം മാമ്പഴം കഴിക്കുവാൻ.

അതീവ രുചികരമായ ഒരു മാമ്പഴം ആണ് മുതലമൂക്കൻ. ഒരു മാമ്പഴം 500 ഗ്രാം മുതൽ ഒരു കിലോ വരെ തൂക്കം ഉണ്ടായിരിക്കും. ഇത്രയും വലിയ മാമ്പഴത്തിൽ വളരെ ചെറിയ വിത്തുകൾ ആണ് കാണപ്പെടുക.

മറ്റു മാമ്പഴങ്ങളിൽ നിന്നിനും വേറിട്ട രുചിയും മധുരവും. മാംസള ഭാഗത്തിനും ഉണ്ട് പ്രത്യേകത, ഒരു തരം സ്പോഞ്ചി രൂപത്തിൽ ഉള്ള കാമ്പുകൾ മറ്റു മാമ്പഴങ്ങളിൽ കാണപ്പെടാറില്ല. വളരെ അതികം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു ഇനം കൂടിയാണ് മുതലമൂക്കൻ മാവ്.

മാവിന്റെ പ്രധാന നൂനത എന്നുള്ളത് മാവ് പ്രായം ആയിതുടങ്ങുന്ന കാലങ്ങളിൽ പുഴു ശല്യം തുടങ്ങും എന്നതാണ്. അതായത് മാവിൽ മാങ്ങാ കായ്ച്ചു തുടങ്ങുന്ന ആദ്യ വർഷങ്ങളിൽ പുഴു ശല്യം തീരെ കാണാറില്ല… എന്നാൽ വർഷങ്ങൾ കഴിയും തോറും കായീച്ച ശല്യം ഉണ്ടാകാറുണ്ട്.

ഇന്നത്തെ കാലത്തു അതിനു ഫലപ്രദമായ പരിഹാരങ്ങൾ ഇതിനു ഉള്ളതിനാൽ അത് ഒരു നൂനത ആയി കണക്കാക്കേണ്ടതില്ല. എറണാകുളം ജില്ലയുടെ അങ്കമാലി,ആലുവ,പറവൂർ മേഖലയിൽ ആണ് മുതലമൂക്കൻ സാധാരണയായി കാണപ്പെടുന്നത്. വിത്തുകൾ മാതൃഗുണം കാണിക്കുന്നവ ആകുന്നു. വിത്ത് തൈകളിൽ കൂടി മൂന്നോ നാലോ വർഷങ്ങൾ കൊണ്ടു കായ്‌ഫലം ലഭിയ്ക്കും.വീണ്ടും പറയട്ടെ അതീവ രുചികരമായ ഈ മാവിനെ എന്ത് വില കൊടുത്തും നമ്മൾ സംരക്ഷിക്കേണ്ടതായിട്ടുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker