IndiaNEWS

ഒളിമ്പ്യന്‍ സുശീല്‍കുമാറിനെ കണ്ടെത്താന്‍ ഒരു ലക്ഷം ഇനാം പ്രഖ്യാപിച്ച് പോലീസ്

കൊലപാതകക്കേസില്‍ ഒളിവില്‍ പോയ ഒൡമ്പിക് മെഡല്‍ ജേതാവ് ഇന്ത്യന്‍ ഗുസ്തിതാരം സുശീല്‍കുമാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് ഡല്‍ഹി പോലീസ്.

ഇക്കഴിഞ്ഞ മെയ് നാലിന് ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന അടിപിടിക്കിടെയാണ്, മുന്‍ ദേശീയ ജൂനിയര്‍ ചാമ്പ്യനായ സാഗര്‍ റാണ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുശീല്‍കുമാറിന് ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതോടെ അദ്ദേഹം ഒളിവില്‍പ്പോവുകയായിരുന്നു. സുശീലിനുവേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. കേസിലെ മറ്റൊരു പ്രതിയായ അജയ് എന്നയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപ പാരിതോഷികം നല്‍കുമെന്നും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ സുശീല്‍കുമാര്‍, സാഗര്‍റാണ എന്നിവര്‍ക്കൊപ്പം അജയ്, പ്രിന്‍സ്, സോനു, അമിത് എന്നിവരാണ് സംഘര്‍ഷത്തിലേര്‍പ്പെട്ടത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.ഇവിടെനിന്ന് വാഹനങ്ങളും ഒരു തോക്കും പോലീസ് പിടിച്ചെടുത്തു. ഡല്‍ഹിയിലെ നജഫ്ഗഢ് സ്വദേശിയായ സുശീല്‍കുമാര്‍, 2008 ബെയ്ജിങ് ഒളിമ്പിക്‌സില്‍ വെങ്കലവും 2021 ലണ്ടന്‍ ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു. ഒളിമ്പിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ രണ്ടു മെഡല്‍ നേടിയ ഏക ഇന്ത്യക്കാരനാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker