KeralaNEWS

രാജൻ പി ദേവിന്റെ മകൻ കുടുങ്ങും, രാത്രി മുഴുവൻ കരഞ്ഞുകൊണ്ട് പ്രിയങ്ക വീട്ടുമുറ്റത്തു നിൽക്കുന്ന ദൃശ്യങ്ങൾ പുറത്ത്

അങ്കമാലിയിലെ ഭർത്തൃവീട്ടിൽ ഒരു രാത്രിമുഴുവൻ പ്രിയങ്കയെ വീട്ടുമുറ്റത്ത് നിർത്തിയതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്

തിരുവനന്തപുരം വെമ്പായത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പ്രിയങ്കയുടെ മരണത്തിൽ പോലീസ് അന്വേഷണം തുടരുന്നു. പ്രിയങ്ക ചിത്രീകരിച്ച ദൃശ്യങ്ങളും ഫോൺവിളികളുടെ വിവരങ്ങളും പരിശോധിച്ചുവരികയാണ് പോലീസ്. അസ്വാഭാവിക മരണത്തിന് ആണ് കേസെടുത്തിരിക്കുന്നത്. പ്രിയങ്കയുടെ ഭർത്താവും നടൻ രാജൻ പി ദേവിന്റെ മകനുമായ ഉണ്ണി പി രാജിനെതിരെ ആണ് അന്വേഷണം.

അങ്കമാലിയിലെ ഭർത്തൃവീട്ടിൽ ഒരു രാത്രിമുഴുവൻ പ്രിയങ്കയെ വീട്ടുമുറ്റത്ത് നിർത്തിയതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ സമയം മുഴുവൻ ഭർത്താവ് ഉണ്ണി പി രാജ് പ്രിയങ്കയെ ചീത്ത വിളിക്കുകയായിരുന്നു.

പ്രിയങ്കയുടെ ശരീരത്തിൽ മർദ്ദനത്തിന്റെ പാട്ടുകൾ അവശേഷിച്ചിട്ടുണ്ട്. ഏപ്രിൽ 10ന് സ്വന്തം സഹോദരൻ പ്രിയങ്കയുടെ അഭ്യർത്ഥനയെ തുടർന്ന് തിരുവനന്തപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. അതിന്റെ തലേദിവസം രാത്രിയിലെ ദൃശ്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.

ഭർതൃവീട്ടിൽ നിന്ന് തനിക്ക് മർദ്ദനമേറ്റ വിവരം പ്രിയങ്ക സഹോദരനെ വിളിച്ച് അറിയിച്ചിരുന്നു. ലോക്ഡൗൺ ആയതിനാൽ എത്താൻ കഴിയില്ലെന്നും അങ്കമാലി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാനും ആയിരുന്നു സഹോദരൻ ആവശ്യപ്പെട്ടത്.

പ്രിയങ്ക വിവരം അങ്കമാലി പോലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നു. പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പ്രിയങ്കയെ രാത്രിമുഴുവൻ ഭർത്താവ് ഉണ്ണിയും കുടുംബവും മുറ്റത്ത് നിർത്തുകയായിരുന്നു. മുറ്റത്തു നിന്നുകൊണ്ടുതന്നെ ദൃശ്യങ്ങൾ പ്രിയങ്ക പകർത്തി സഹോദരനും അമ്മയ്ക്കും അയച്ചുകൊടുത്തു.

പിറ്റേന്ന് രാവിലെ തന്നെ അങ്കമാലിയിൽ എത്തിയ സഹോദരൻ പ്രിയങ്കയെ വീട്ടിലേക്ക് കൊണ്ടുവന്നു. ആശുപത്രിയിൽ കൊണ്ടുപോയി ചികിൽസിപ്പിക്കുകയും ചെയ്തു. തുടർന്ന് വീട്ടിലെത്തിയ പ്രിയങ്ക അമ്മയോട് എല്ലാ കാര്യങ്ങളും തുറന്നു പറഞ്ഞു. ഇതിനെ പിന്നാലെ പ്രിയങ്കക്ക് ഒരു ഫോൺ വിളി എത്തി . ഫോൺ വന്നതോടെ മുറിയിലേക്ക് പോയ പ്രിയങ്കയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

സ്ത്രീധനം കൂടുതൽ ആവശ്യപ്പെട്ട് ഭർത്താവ് പ്രിയങ്കയെ മർദിക്കുന്നത് പതിവായിരുന്നു എന്ന് അമ്മ പരാതിപ്പെടുന്നു. സ്ത്രീധന നിരോധന നിയമപ്രകാരം ഉണ്ണി പി രാജിന്റെ അമ്മയുൾപ്പെടെ ഉള്ളവരെ കൂടി പ്രതി ചേർക്കുന്ന കാര്യം പോലീസ് ആലോചിക്കുന്നുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker