CrimeNEWS

വധുവിനൊപ്പം പ്രായപൂർത്തിയാകാത്ത സഹോദരിയേയും വിവാഹം ചെയ്തു, വരൻ അറസ്റ്റിൽ

കെട്ടിട നിർമാണ തൊഴിലാളിയാണ് ഉമാപതി

ബംഗളുരുവിൽ വധുവിനൊപ്പം പ്രായപൂർത്തിയാകാത്ത സഹോദരിയെ കൂടി വിവാഹം കഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മുളബാഗിലു സ്വദേശിയായ 31 കാരൻ ഉമാപതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. വധുവരന്മാരുടെ രക്ഷിതാക്കൾ വിവാഹം നടത്തിയ പുരോഹിതൻ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ശൈശവവിവാഹ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്.

കെട്ടിട നിർമാണ തൊഴിലാളിയാണ് ഉമാപതി. വിവാഹാലോചനയുമായി എത്തിയപ്പോൾ ബധിരയും മൂകയുമായ സഹോദരിയെ കൂടി വിവാഹം കഴിക്കണമെന്ന് വധുവാണ് ആവശ്യപ്പെട്ടത്. കോലാറിൽ കഴിഞ്ഞ ഏഴിന് വിവാഹം നടന്നു. ഇതേ സംബന്ധിച്ച് ശിശുക്ഷേമ സമിതിയിൽ പരാതി എത്തുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.

പിതാവ് നാഗരാജപ്പയെ പിന്തുടർന്നാണ് സഹോദരിമാരും ഈ തീരുമാനം എടുത്തത്. നാഗരാജപ്പ സുബ്ബമ്മയെയും ഇവരുടെ ബധിരയും മൂകയുമായ സഹോദരി റാണമ്മയെയും വിവാഹം കഴിക്കുകയായിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker