KeralaNEWS

പ്രതിപക്ഷ നേതാവ് ആരാകണം? എംഎൽഎ മാരുടെ മനസ്സ് അറിയാൻ ഹൈക്കമാൻഡ് പ്രതിനിധികൾ ഇന്നെത്തുന്നു

കോൺഗ്രസിലെ 21 എംഎൽഎമാർക്ക് പുറമേ കെപിസിസി പ്രസിഡന്റിനെയും മുതിർന്ന നേതാക്കളെയും ഹൈക്കമാൻഡ് പ്രതിനിധികൾ കാണുന്നുണ്ട്

പ്രതിപക്ഷ നേതാവ് ആരാകണം എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ എഐസിസി പ്രതിനിധികൾ ഇന്നെത്തും. എംഎൽഎമാരുടെ മനസ്സ് അറിയുകയാണ് ലക്ഷ്യം. മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗേ,വൈദ്യ ലിംഗം എന്നിവരാണ് സംസ്ഥാനത്ത് എത്തുന്നത്. ഇവർ ഓരോ എംഎൽഎമാരെയും നേരിൽ കാണും.

കോൺഗ്രസിലെ 21 എംഎൽഎമാർക്ക് പുറമേ കെപിസിസി പ്രസിഡന്റിനെയും മുതിർന്ന നേതാക്കളെയും ഹൈക്കമാൻഡ് പ്രതിനിധികൾ കാണുന്നുണ്ട്. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരണോ എന്ന ചോദ്യമാണ് ഉന്നയിക്കുക. ഇല്ലെങ്കിൽ പുതിയ പ്രതിപക്ഷ നേതാവ് ആരാകണം എന്ന ചോദ്യവും ഉന്നയിക്കും.

രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരട്ടെ എന്ന അഭിപ്രായം ചിലർക്കുണ്ട്. തോൽവിയുടെ ഉത്തരവാദിത്വം രമേശ് ചെന്നിത്തലയ്ക്ക് മാത്രമല്ല എന്നതാണ് ഈ വിഭാഗം വാദിക്കുന്നത്.

എന്നാൽ കനത്ത തോൽവിയാണ് ഉണ്ടായിരിക്കുന്നത് എന്നും പുതിയമുഖം വേണമെന്നും അഭിപ്രായമുള്ളവർ ഉണ്ട്. വിഡി സതീശൻറെ പേരാണ് പകരം പ്രതിപക്ഷ നേതാവാകാൻ ഉയർന്നു കേൾക്കുന്നത്. കഴിഞ്ഞ തവണ ഭരണം നഷ്ടമായപ്പോൾ പ്രതിപക്ഷ നേതൃസ്ഥാനം വേണ്ട എന്ന് ഉമ്മൻചാണ്ടി പറഞ്ഞത് ഈ വിഭാഗം ചൂണ്ടിക്കാണിക്കുന്നു.

രമേശ് ചെന്നിത്തലയും വി ഡി സതീശനും ഐ ഗ്രൂപ്പിൽ നിന്നുള്ളവരാണ്. എ ഗ്രൂപ്പ് ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടില്ല. തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി ടി തോമസ് എന്നിവരുടെ പേരുകൾ ഉയരുന്നുണ്ടെങ്കിലും നിയമസഭാകക്ഷിയിൽ ഐ ഗ്രൂപ്പിലാണ് മുൻതൂക്കം എന്നതിനാൽ എ ഗ്രൂപ്പ് നിർബന്ധം പിടിക്കില്ല.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker