CrimeNEWS

കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ മരിച്ചനിലയിൽ യുവതി

ഒരുമാസമായി യുവതി ഈ വീട്ടിലാണ് താമസം എന്നാണ് സൂചന

മധ്യപ്രദേശിലെ ഭോപ്പാലിൽ കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ ഉമാങ് സിംഘാറിന്റെ വസതിയിൽ മരിച്ച നിലയിൽ യുവതിയെ കണ്ടെത്തി. അംബാല സ്വദേശിയായ 38 കാരിയെയാണ് ഷാഹ്‌പുരയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എംഎൽഎയുടെ സുഹൃത്താണ് യുവതി. വീട്ടിൽനിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു എന്ന് പോലീസ് പറഞ്ഞു.

ഉമാങ് സിംഘാറിനൊപ്പം ജീവിക്കാനായിരുന്നു താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ അത് നടക്കില്ല എന്ന് വ്യക്തമായി എന്നുമാണ് കുറിപ്പിൽ പറയുന്നത്. ഒരുമാസമായി യുവതി ഈ വീട്ടിലാണ് താമസം എന്നാണ് സൂചന.

ഗന്ധ്വാനി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് ഉമാങ് സിംഘാർ.എ ഐ സി സി സെക്രട്ടറിയായ ഉമാങ് സിംഘാർ 2019- 20 കാലയളവിൽ സംസ്ഥാന വനം വകുപ്പ് മന്ത്രി ആയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker