KeralaNEWS

എൻസിപി മന്ത്രിയെ ഇന്ന് തീരുമാനിക്കും

എ കെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന ആവശ്യം എൻസിപിയിൽ ശക്തമാണ്

എൻസിപി മന്ത്രിയെ ഇന്ന് തീരുമാനിക്കും. ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ ഇന്ന് തിരുവനന്തപുരത്ത് എത്തുന്നുണ്ട്. പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ എൻസിപി ഭാരവാഹികളുടെ യോഗം ഇന്ന് ചേരും.

എ കെ ശശീന്ദ്രനെ മന്ത്രിയാക്കണമെന്ന ആവശ്യം എൻസിപിയിൽ ശക്തമാണ്. ഈ ആവശ്യമുന്നയിച്ച് 10 ജില്ലാ പ്രസിഡണ്ടുമാർ നേരത്തെ തന്നെ ദേശീയ നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ട്.

കോൺഗ്രസിൽ നിന്ന് എൻസിപിയിൽ എത്തിയ പിസി ചാക്കോ നിലവിൽ പാർട്ടി ഔദ്യോഗിക ഭാരവാഹി അല്ലെങ്കിലും അദ്ദേഹത്തോട് യോഗത്തിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നേതൃമാറ്റം അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് വിവരം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker