BusinessNEWS

ഇന്ധനവില കുത്തനെ മേലോട്ട്

ഒരു വർഷത്തിനിടെ ഇന്ധനവിലയിൽ 20 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്

ഇന്ധന വില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 28 പൈസയാണ് വർധിപ്പിച്ചത്. ഡീസലിന് 32 പൈസ കൂട്ടി.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 93 രൂപ 7 പൈസയാണ്. ഡീസലിന്റെ വിലയാകട്ടെ 88 രൂപ 12 പൈസ.

തിരുവനന്തപുരത്ത് പെട്രോൾ വില 94 രൂപ 83 പൈസ. ഡീസൽ വില 89 രൂപ 77 പൈസയാണ്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ കാലഘട്ടത്തിൽ ഇന്ധനവില കൂട്ടുന്നത് നിർത്തിവെച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെ ഇന്ധനവില കൂടി തുടങ്ങി. ഒരു വർഷത്തിനിടെ ഇന്ധനവിലയിൽ 20 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker