KeralaNEWS

പ്രസ് ക്ലബിലെ ജെൻഡർ ക്രിമിനലിനൊപ്പം വേദി പങ്കിടരുത്, രാഷ്ട്രീയ – സാംസ്കാരിക നേതാക്കളോട് വനിതാ കൂട്ടായ്മ,ആവശ്യത്തിന് പ്രമുഖരുടെ പിന്തുണ

ഒരു ക്രിമിനൽ കേസിലെ പ്രതിയെ വെള്ള പൂശി നീതിയ്ക്ക് വേണ്ടിയുള്ള ഒരു പോരാട്ടത്തെ പിന്നോട്ട് അടിക്കരുത് എന്ന് NWMI പ്രസ്താവനയിൽ അറിയിച്ചു

സഹപ്രവർത്തകയ്ക്കെതിരെ സദാചാരപൊലീസിങ് നടത്തിയതിന് അന്വേഷണം നേരിടുന്ന തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവർത്തക കൂട്ടായ്മ. കുറ്റാരോപിതനൊപ്പം വേദി പങ്കിടുന്ന രാഷ്ട്രീയ നേതാക്കളെ വിമർശിക്കുന്ന നെറ്റ്‌വർക്ക് ഓഫ് വിമെൻ ഇൻ മീഡിയ കേരളയുടെ (NWMI) പ്രസ്താവനയെ സാമൂഹിക സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖർ പിന്തുണച്ചു.

ഒരു ക്രിമിനൽ കേസിലെ പ്രതിയെ വെള്ള പൂശി നീതിയ്ക്ക് വേണ്ടിയുള്ള ഒരു പോരാട്ടത്തെ പിന്നോട്ട് അടിക്കരുത് എന്ന് NWMI പ്രസ്താവനയിൽ അറിയിച്ചു. കമ്മ്യൂണിറ്റി കിച്ചണിൻറെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് രാഷ്‌ടീയ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ പ്രസ് ക്ലബ്ബിൽ എത്തിയത്.

2019 ൽ വനിതാ മാദ്ധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും സദാചാര പോലീസ് ചമഞ്ഞ് അപമാനിക്കുകയും ചെയ്ത കേസിൽ പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്.
രാധാകൃഷ്ണനും ആക്രമിക്കപ്പെട്ട വനിതയും ജോലിചെയ്യുന്ന മാദ്ധ്യമ സ്ഥാപനം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അവിടെ പ്രൂഫ് റീഡർ ആയി പ്രവർത്തിച്ചിരുന്ന രാധാകൃഷ്ണനെ അനിശ്ചിതകാലത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തിരുന്നു.
രാധാകൃഷ്ണനും ആ മാധ്യമപ്രവർത്തകയും അംഗങ്ങൾ ആയ Kerala Union of Working Journalists അന്വേഷണ വിധേയമായി പ്രതിയെ suspend ചെയ്യുകയും, തുടർന്ന് അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ , KUWJ യിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
NWMI യുടെ നേതൃത്വത്തിൽ 2019 ഡിസംബറിൽ പ്രസ് ക്‌ളബിലേക്ക് നടത്തിയ മാർച്ചിനെ തുടർന്നാണ് രാധാകൃഷ്ണനെ പ്രസ് ക്ലബിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. ഇതിനെതിരെ രാധാകൃഷ്‌ണൻ കോടതിയെ സമീപിച്ചതിൽ അനുകൂല വിധി വന്നു എന്ന അവകാശവാദത്തിൽ ഏപ്രിൽ 2021 മുതൽ അയാൾ വീണ്ടും പ്രസ് ക്ലബിൽ സജീവമായിരിക്കയാണ് എന്ന് പ്രസ്താവനയിൽ ആരോപിച്ചു.

എഴുത്തുകാരായ കെ സച്ചിദാനന്ദൻ, എൻ എസ് മാധവൻ, കെ ആർ മീര, സാമൂഹിക പ്രവർത്തകരായ കെ അജിത, സി എസ് ചന്ദ്രിക, തുടങ്ങിയ പ്രമുഖർ പിന്തുണ അറിയിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker