Big Breaking

സുവേന്ദു അധികാരിക്കും പണം നൽകിയിരുന്നു, എന്നാൽ എന്താണ് അറസ്റ്റ് ഇല്ലാത്തത്?നാരദ സ്റ്റിംഗ് ഓപ്പറേഷൻ ബുദ്ധികേന്ദ്രം മാത്യു സാമൂവലിന്റെ ഫേസ്ബുക് പോസ്റ്റ്

"എന്നെ എത്രയോ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു, വളരെയധികം അന്വേഷണങ്ങൾ ഞാൻ നേരിട്ടു, എന്റെ ഓഫീസ് റെയ്ഡ് ചെയ്തു അതോടെ നാരദ നിന്നുപോയി"

തൃണമൂൽ പക്ഷത്ത് നിന്ന് ബിജെപി പക്ഷത്തേക്ക് പോയ സുവേന്ദു അധികാരിക്കും നാരദ സ്റ്റിംഗ് ഓപ്പററേഷനിൽ താൻ പണം നൽകിയിരുന്നുവെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ മാത്യു സാമൂവൽ. ഇക്കാര്യം സി ബി ഐയെ തെളിവ് സഹിതം അറിയിച്ചിരുന്നു. എന്നാൽ അറസ്റ്റ് ഉണ്ടായില്ലെന്ന് മാത്യു സാമൂവൽ ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക് കുറിപ്പിലാണ് മാത്യു സാമൂവൽ ഇക്കാര്യം പറയുന്നത്.

മാത്യു സാമൂവലിന്റെ ഫേസ്ബുക് പോസ്റ്റ്‌ :

അവസാനം നാരദ സ്റ്റിംഗ് ഓപ്പറേഷൻ ബംഗാളിലെ രണ്ട് ക്യാബിനറ്റ് മന്ത്രിമാരെയും സുബ്രതോ മുഖർജി,ഫിരാഡ് ഹക്കിം… മുൻ മന്ത്രിമാരായ മദൻ മിത്ര, സോവാൻ ചാറ്റർജി തുടങ്ങിയവരെ സിബിഐ ഇന്ന് അറസ്റ്റ് ചെയ്തു…. 2016 ലാണ് ഈ ഓപ്പറേഷൻ റിലീസ് ചെയ്യുന്നത് ബംഗാൾ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ നാരദാ സ്റ്റിംഗ്….! സുവേന്തു അധികാരി അദ്ദേഹം എന്റെ കയ്യിൽ നിന്നാണ് 5 ലക്ഷം രൂപ വാങ്ങുന്നതും ഞാൻ അത് റെക്കോർഡ് ചെയ്ത് സിബിഐ ഏൽപ്പിക്കുന്നു… അന്ന് അദ്ദേഹം ടി എം സിയിൽ ആയിരുന്നു പിന്നീട് അദ്ദേഹം ബിജെപി നേതാവായി… അദ്ദേഹത്തിന്റെ പേര് ഈ ലിസ്റ്റിൽ കാണുന്നില്ല😔😔😔😔

എന്തായാലും എനിക്ക് ഇന്ന് സന്തോഷമുള്ള ദിവസമാണ് വളരെ നാള് കാത്തിരുന്നു അവസാനം നീതി കിട്ടുന്നു…! എന്നെ എത്രയോ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു, വളരെയധികം അന്വേഷണങ്ങൾ ഞാൻ നേരിട്ടു, എന്റെ ഓഫീസ് റെയ്ഡ് ചെയ്തു അതോടെ നാരദ നിന്നുപോയി.. അവസാനം നമ്മുടെ ലക്ഷ്യത്തിലേക്ക് അടുക്കുന്നു ❤❤❤ അന്ന് എന്റെ കൂടെ ഉണ്ടായിരുന്നു അക്ഷയ് കുമാർ കഴിഞ്ഞ ആഴ്ചയാണ് കോവിഡ് വന്ന് മരിക്കുന്നത്…! ഇത് അവന്റെയും കൂടെയുള്ള വിജയമാണ്…

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker