KeralaNEWS

സത്യപ്രതിജ്ഞ 20 ന് പകൽ മൂന്നരയ്ക്ക്, സെൻട്രൽ സ്റ്റേഡിയത്തിൽ പരമാവധി 500 പേർ

ജനങ്ങൾ തത്സമയ സംപ്രേഷണം മാധ്യമങ്ങളിലൂടെ കാണണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു

പുതിയ മന്ത്രിസഭ ഈ മാസം 20 ന് ഉച്ച തിരിഞ്ഞ് മൂന്നരയ്ക്ക് സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം.

21 അംഗ മന്ത്രിസഭ ആണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുക.ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തെരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തിൽ ആഘോഷ തിമിർപ്പിൽ തന്നെയാണ് നടക്കേണ്ടത്. അതാണ് ജനാധിപത്യ കീഴ്‌വഴക്കം.എന്നാൽ
കോവിഡ് പശ്ചാത്തലത്തിൽ ജനമധ്യത്തിൽ ഇത് നടത്താൻ ആവില്ല. അതുകൊണ്ട് പരിമിതമായ തോതിൽ ചടങ്ങ് നടത്താൻ ആണ് തീരുമാനം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

50,000 ൽ ഏറെ പേർക്ക് ഇരിക്കാവുന്ന ഇടമാണ് സെൻട്രൽ സ്റ്റേഡിയം. കഴിഞ്ഞ തവണ സത്യപ്രതിജ്ഞാ ചടങ്ങിൽ നാൽപ്പതിനായിരത്തിൽപരം പേർ പങ്കെടുത്തു. എന്നാൽ ഇത്തവണ പരമാവധി 500 പേരെയാണ് പങ്കെടുപ്പിക്കുക.

500 ഇത്തരമൊരു കാര്യത്തിൽ വലിയ സംഖ്യ അല്ല. എം എൽ എമാർ,എംപിമാർ,ന്യായാധിപർ, അനിവാര്യരായ ഉദ്യോഗസ്ഥർ, ജനാധിപത്യത്തിന്റെ നാലാം തൂൺ ആയ മാധ്യമങ്ങൾ തുടങ്ങിയ വിഭാഗങ്ങൾ ആണ് സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുക. ജനങ്ങൾ തത്സമയ സംപ്രേഷണം മാധ്യമങ്ങളിലൂടെ കാണണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker