LIFEMovie

കനാ സംവിധായകൻ അരുൺരാജ കാമരാജിന്റെ ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു

നടനും സംവിധായകനും ഗാനരചയിതാവുമായ അരുണ്‍രാജ കാമരാജിന്റെ ഭാര്യ സിന്ധുജ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസമാണ് അരുണ്‍ രാജയ്ക്കും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇരുവരേയും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ അരുണ്‍രാജ സുഖം പ്രാപിച്ചതിന്റെ ലക്ഷണങ്ങള്‍ കാണിച്ചെങ്കിലും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സന്ധുജ മരിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് സിനിമാ മേഖലയിലെ പലരും അനുശോചനം രേഖപ്പെടുത്തി.

സൂപ്പര്‍താരം രജനീകാന്ത് അഭിനയിച്ച ‘കബാലി’, തലപതി വിജയ് അഭിനയിച്ച ‘ഭൈരവ’ എന്നിവയുള്‍പ്പെടെ ഏതാനും ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ രചിച്ച അരുണ്‍രാജ കാമരാജ് അവസാനമായി സംവിധാനം ചെയ്തത് 2018 ല്‍ ‘കനാ’ എന്ന ചിത്രമാണ്. ഉദയനിതി അഭിനയിച്ച ‘ആര്‍ട്ടിക്കിള്‍ 15’ ന്റെ റീമേക്കിലാണ് അദ്ദേഹം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker