LIFEMovie

ലിജോയുടെ ”ചുരുളി” ഓടിടി റിലീസിന് ?

ജല്ലിക്കട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചുരുളി ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് സൂചന. ചിത്രം ആമസോണ്‍ പ്രൈമിലൂടെ ജൂണില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം, ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല. ഇരുപത്തിയഞ്ചാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രേക്ഷകപ്രീതി നേടിയ ചിത്രമായി ചുരുളി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആദ്യ പ്രദര്‍ശനം പാലക്കാട്ടെ മേളയിലായിരുന്നു.

വിനോയ് തോമസിന്റെ കളിഗെമിനാറിലെ കുറ്റവാളികള്‍ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചുരുളി ചിത്രീകരിച്ചിരിക്കുന്നത് . ചെറുകഥാ കൃത്തായ എസ് ഹരീഷിന്റേതാണ് തിരക്കഥ. അധികാരം ജനാധിപത്യത്തെ കാറ്റില്‍ പറത്തുന്നതും ‘തങ്ങളുടെ’ താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ‘അവരെ’ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തുന്നതുമാണ് ചുരുളിയുടെ പ്രമേയം.

പെരുമാറ്റച്ചട്ടങ്ങള്‍, നിരോധനങ്ങള്‍ തുടങ്ങിയവ ഒരു ജനതയുടെ മേല്‍ നടത്തുന്ന ഇടപെടലുകള്‍ ഒരു മലയോരഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നു.ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി, ജോജു ജോര്‍ജ് തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker