NewsThen Special

മെക്സിക്കോയുടെ ആൻഡ്രിയ മെസ മിസ് യൂണിവേഴ്സ് 2020, ഇന്ത്യൻ സുന്ദരിക്ക് നാലാം സ്ഥാനം

സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങ് ബിരുദധാരിയാണ് ആൻഡ്രിയ

26 കാരി ആൻഡ്രിയ മെസ മിസ് യൂണിവേഴ്സ് 2020. കോവിഡ് മഹാമാരിയെ കുറിച്ചുള്ള ഉത്തരമാണ് ആൻഡ്രിയ മെസയെ മിസ് യൂണിവേഴ്സ് പട്ടത്തിന് അർഹയാക്കിയത്.

” ഈ കെട്ട കാലത്തെ കൈകാര്യം ചെയ്യാൻ കൃത്യമായ ഒരു വഴിയില്ല. എന്റെ ഒരേ ഒരു ഉത്തരം ലോക്ക്ഡൗൺ എന്ന് തന്നെയാണ്. എന്നാൽ അത് തുടക്കത്തിൽ തന്നെ പ്രഖ്യാപിക്കും. ”

സോഫ്റ്റ്‌വെയർ എൻജിനീയറിങ്ങ് ബിരുദധാരിയാണ് ആൻഡ്രിയ. വനിതകളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുന്ന സംഘടനയിൽ അംഗമാണ്. മേക്കപ്പ് ആർട്ടിസ്റ്റും മോഡലുമാണ് ആൻഡ്രിയ.

ബ്രസീലിന്റെ ജൂലിയ ഗാമ ആണ് ഫസ്റ്റ് റണ്ണർ അപ്. ഇന്ത്യയുടെ അഡ്ലിൻ കാസ്റ്റലിനോ നാലാം സ്ഥാനത്തെത്തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker