KeralaNEWS

കെ കൃഷ്ണൻകുട്ടി മന്ത്രിയാകും

രണ്ട് എംഎൽഎമാരുണ്ടായിരുന്ന പാർട്ടിയിൽ മന്ത്രിസ്ഥാനം ആർക്ക് നൽകണം എന്നത് സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു

കെ കൃഷ്ണൻകുട്ടി രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രിയാകും. ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെയാണ് കെ കൃഷ്ണൻകുട്ടി മന്ത്രിയാകുന്നത്.മാത്യു ടി തോമസോ കെ കൃഷ്ണൻ കുട്ടിയോ എന്ന ചോദ്യത്തിനാണ് മന്ത്രിസഭയിലേക്ക് കെ കൃഷ്ണൻ കുട്ടി തന്നെ എന്ന ജെഡിഎസ് തീരുമാനം വന്നത്.

രണ്ട് എംഎൽഎമാരുണ്ടായിരുന്ന പാർട്ടിയിൽ മന്ത്രിസ്ഥാനം ആർക്ക് നൽകണം എന്നത് സംബന്ധിച്ച് തർക്കം ഉണ്ടായിരുന്നു. ഒടുവിൽ ദേശീയ നേതൃത്വം ഇടപെട്ടാണ് കെ കൃഷ്ണൻകുട്ടി മന്ത്രിയാകട്ടെ എന്ന തീരുമാനത്തിലേക്ക് എത്തിയത്.

ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം പങ്കിടുന്നതിനെ കുറിച്ച് ചര്‍ച്ച ഉണ്ടായിരുന്നു. എന്നാൽ അതേ കുറിച്ചൊന്നും വ്യക്തമാക്കാതെയാണ് പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker