ColumnTRENDING

അക്രമം കൊണ്ട് ഇസ്രായേലിന് പലസ്തീനെ ചെറുക്കാൻ ആകുമോ?

ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായി കണക്കാക്കപ്പെടുന്ന പുരാതന പള്ളിയാണ് അല്‍-അക്‌സയിലെത്

പലസ്തീനും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടൽ കൂടുതൽ രക്ത രൂക്ഷിതം ആകുകയാണ്. ഇപ്പോൾ അവിടെ നിന്ന് കേൾക്കുന്നതെല്ലാം ദുരന്ത വാർത്തകൾ ആണ്.

ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലമായി കണക്കാക്കപ്പെടുന്ന പുരാതന പള്ളിയാണ് അല്‍-അക്‌സയിലെത്. ഇവിടെ നിന്നാണ് ഇപ്പോഴത്തെ സംഭവങ്ങളുടെ തുടക്കം.ജറുസലേമിലെ പഴയ നഗരത്തില്‍ ആണ് അൽ അക്സ സ്ഥിതി ചെയ്യുന്നത്.ഒരു ചെറിയ കുന്നിന്‍ മുകളിലാണ് അൽ അക്സ.മുസ്ലിംകള്‍ ഹറം അല്‍-ഷെരീഫ് എന്ന് വിളിക്കുന്ന ഈ സ്ഥലം യഹൂദന്മാരും വിശുദ്ധമായി കണക്കാക്കുന്നു.ടെംപിള്‍ മൗണ്ട് എന്നാണ് അവർ ഈ സ്ഥലത്തെ വിളിക്കുന്നത്.

ഏറ്റവും ദൂരെയുള്ള പള്ളി എന്നാണ് അല്‍-അക്‌സ എന്ന അറബ് വാക്കിന്റെ അർത്ഥം.മുഹമ്മദ് നബി മക്കയില്‍ നിന്ന് അല്‍-അക്‌സയിലേക്ക് യാത്ര ചെയ്തതായി ഇസ്‌ളാം മത വിശ്വാസികള്‍ വിശ്വസിക്കുന്നു.ഇസ്രായേലും പലസ്തീനും തമ്മിലുള്ള തര്‍ക്കവിഷയമാണ് ഈ പ്രദേശം.

1948 ല്‍ ഇസ്രായേല്‍ രൂപവത്കരിച്ചപ്പോള്‍ മുതൽ ഈ തർക്കം നിലനിൽക്കുന്നു. 1956 ലും 67 ലും നടന്ന യുദ്ധങ്ങളിലൂടെ ഇസ്രായേൽ ഈ പ്രദേശം കൈപ്പിടിയിലാക്കി . ജോര്‍ദാന്‍ നദിയുടെ പടിഞ്ഞാറ് ഭാഗം വരെ നീണ്ടു ഇസ്രായേല്‍ അധിനിവേശം. അഞ്ച് പതിറ്റാണ്ടിലേറെയായി ഇസ്രായേല്‍ ഈ മേഖലയില്‍ ആധിപത്യം നിലനിര്‍ത്തുന്നു.

റംസാന്‍ കാലത്ത് പതിനായിരക്കണക്കിനു പേർ ആരാധനക്കെത്തുന്ന അല്‍ അക്‌സ പള്ളിയ്ക്ക് ഉപരോധം ഏർപ്പെടുത്തിക്കൊണ്ടാണ് ഇസ്രായേൽ പ്രകോപനങ്ങൾക്ക് തുടക്കമിട്ടത്.

ഇത് ആദ്യമായല്ല അൽ അക്സ ലക്ഷ്യമിട്ട് ഇസ്രായേൽ നീക്കം നടത്തുന്നത്.2000ലെ റംസാന്‍ മാസത്തില്‍ ഇസ്രായേല്‍ സൈന്യം അല്‍ അക്‌സയിലെ പള്ളി വളപ്പില്‍ അതിക്രമിച്ചു കയറിയിരുന്നു.

റംസാന്‍ മാസത്തില്‍ പലസ്തീന്‍ മുസ്ലിങ്ങള്‍ ഒത്തുചേരുന്ന സ്ഥലമാണ് ഡമാസ്‌കസ് ഗേറ്റ് പ്ലാസ. ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള കിഴക്കന്‍ ജറുസലേമിന്റെ ഭാഗമായ ഡമാസ്‌കസ് ഗേറ്റ് പ്ലാസയിലും ഉപരോധം ഏർപ്പെടുത്തി ഇസ്രായേൽ പലസ്തീനികളെ പ്രകോപിപ്പിച്ചു.ഇതിനെത്തുടര്‍ന്ന് ഏപ്രില്‍ 12 ന് ഏറ്റുമുട്ടലുകളുണ്ടായി. 

ഏപ്രില്‍ 16 ന് അല്‍-അക്‌സയില്‍ പ്രാര്‍ത്ഥന സമ്മേളനത്തിനായി ഇസ്രായേല്‍ 10,000 പേരുടെ പരിധി ഏര്‍പ്പെടുത്തി.പ്രാര്‍ത്ഥനക്കെത്തിയ പതിനായിരക്കണക്കിന് പലസ്തീനികള്‍ക്ക് തിരിച്ചു പോകേണ്ടി വന്നു.മെയ് 7 ന് അല്‍ അക്‌സയില്‍ നടന്ന ഏറ്റുമുട്ടലില്‍ നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു.

മെയ് 9 ന്  ഷെയ്ഖ് ജാറയുടെ ഭൂമി ഉടമസ്ഥാവകാശ തര്‍ക്കത്തെക്കുറിച്ചുള്ള നിയമ നടപടികളില്‍  വാദം കേള്‍ക്കുന്നത് മാറ്റിവച്ചതായുള്ള ഇസ്രായേലിന്റെ ഏകപക്ഷീയ പ്രഖ്യാപനമുണ്ടായി .

2006,2008-09,2012,2014 ഏറ്റുമുട്ടലുകൾ എല്ലാം ഗാസയെ കേന്ദ്രീകരിച്ച് ആയിരുന്നെങ്കിൽ ഇപ്പോൾ വിഷയം ജറുസലേം തന്നെ ആയിരിക്കുക ആണ്. ഇസ്രായേലിന്റെ താൻ പ്രമാണിത്തം ഒരിക്കലും അംഗീകരിച്ചു കൊടുക്കാത്ത ജനതയാണ് പാലസ്തീനികൾ. അതുകൊണ്ട് തന്നെ ഇസ്രായേലിന്റെ കൂടുതൽ കടന്നുകയറ്റങ്ങൾ മേഖലയിലെ സംഘർഷം വർധിപ്പിക്കുകയെ ഉളളൂ.

അതിർത്തി ജനതയുടെ ദുരവസ്ഥ ഇന്ന് പലസ്തീനിൽ എമ്പാടും വലിയ പ്രതിഷേധങ്ങൾക്ക് കാരണം ആയിട്ടിട്ടുണ്ട്. കൂട്ടക്കൊലപാതകങ്ങൾ പലസ്തീൻ ജനതയെ പിന്നോട്ട് വലിക്കുക അല്ല ചെയ്യുന്നത്, മറിച്ച് രക്തസാക്ഷിത്വം കൊണ്ട് സ്വന്തം ജനതയെ പൂജിക്കുക എന്ന തലത്തിലേക്ക് അത് വളരുകയാണ് ചെയ്യുന്നത്. ഒരു വെടിനിർത്തൽ കൊണ്ടും പ്രശ്നം തീരില്ല എന്നർത്ഥം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker