IndiaNEWS

നാരദ കേസ്: ബംഗാളിൽ മന്ത്രിമാരുൾപ്പെടെ 4 പേർ അറസ്റ്റിൽ

നാരദ കൈക്കൂലിക്കേസില്‍ ബംഗാള്‍ മന്ത്രിമാരുള്‍പ്പെടെ നാല്‌പേര്‍ അറസ്റ്റില്‍. മന്ത്രി ഫിര്‍ഹദ് ഹക്കീം, സുബ്രത മുഖര്‍ജി, തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ തൃണമൂല്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം നാലു പേര്‍ക്കെതിരെയുമുള്ള അന്വേഷണത്തിന് ഗവര്‍ണര്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെ മുഖ്യമന്ത്രി മമതാ ബാനര്‍ജി സിബിഐ ഓഫിസിലെത്തി. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നാണ് തൃണമൂല്‍ നിലപാട്.

2014ല്‍ ബംഗാളില്‍ നിക്ഷേപത്തിനു ശ്രമിച്ച വ്യവസായി ഏഴ് തൃണമൂല്‍ എംപിമാര്‍ക്കും നാലു മന്ത്രിമാര്‍ക്കും ഒരു എംഎല്‍എയ്ക്കും പൊലീസിനും കൈക്കൂലി കൊടുത്തുവെന്നാണ് കേസ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker