KeralaNEWS

മലപ്പുറത്ത് കോവിഡ് രോഗി വെന്റിലേറ്റര്‍ കിട്ടാതെ മരിച്ചു

വളാഞ്ചേരി: വെന്റിലേറ്റര്‍ കിട്ടാതെ കോവിഡ് രോഗി മരിച്ചു. തിരൂര്‍ പുറത്തൂര്‍ സ്വദേശി ഫാത്തിമ(80)യാണ് മരിച്ചത്. ഇന്നലെ മുതല്‍ ഗുരുതരാവസ്ഥയിലായിരുന്ന ഫാത്തിമയ്ക്ക് ശ്വാസതടസ്സം നേരിട്ടിരുന്നു. തുടര്‍ന്ന് ആശുപത്രി അധികൃതരും ബന്ധുക്കളും വെന്റിലേറ്ററിനായി പലരുമായും ബന്ധപ്പെട്ടിരുന്നെങ്കിലും വെന്റിലേറ്റര്‍ ലഭിച്ചില്ല. തുടര്‍ന്ന് ഇന്നലെ രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, മലപ്പുറത്ത് ആശുപത്രികളെല്ലാം തന്നെ കോവിഡ് രോഗികളാല്‍ നിറഞ്ഞ സാഹചര്യമായതിനാല്‍ വെന്റിലേറ്റര്‍ കിട്ടാന്‍ കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker