KeralaNEWS

റോഡ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് ശവപ്പെട്ടിയുമായി സമരം

ട്ടപ്പന: വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുന്ന കാഞ്ചിയാര്‍-പള്ളിക്കവല-വെങ്ങാലൂര്‍ക്കട, നരിയമ്ബാറ-സ്വര്‍ണവിലാസം-കല്‍ത്തൊട്ടി റോഡുകള്‍ നന്നാക്കാത്തതിന് എതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ ശവപ്പെട്ടി ചുമന്ന് പ്രതിഷേധം.കരാറുകാരന്‍ വാക്കുപാലിക്കണമെന്നും റോഡ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും പൊതുമരാമത്ത് അധികൃതര്‍ കണ്ണുതുറക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
 ഡെന്‍സന്‍ കെ.മോനിച്ചന്‍, മനു എം.ജോയി, ബിജു കുരുവിക്കാട്ട്, സിബി ആന്‍റണി, കെ.ടി. രാജേഷ്, ആല്‍ബിന്‍ ബാബു, ഡെനിന്‍ സിബി, മിബിന്‍, ബേബി അതിരമ്ബുഴ, ഉണ്ണി കടമ്ബനാട്ട് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

Back to top button
error: