IndiaNEWS

കോവിഡ് ബാധിച്ച് മാതാപിതാക്കൾ ആശുപത്രിയിൽ ഉപേക്ഷിച്ചുപോയ രണ്ട് വയസ്സുകാരൻ മരിച്ചു

മേയ് 10നാണ് കുട്ടിയെ ഇവർ ആശുപത്രിയിൽ എത്തിച്ചത്

കോവിഡ് സ്ഥിരീകരിച്ചത് പിന്നാലെ രക്ഷിതാക്കൾ ഉപേക്ഷിച്ചുപോയ രണ്ടു വയസ്സുള്ള കുട്ടി മരിച്ചു. ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് കുട്ടിയെ ഉപേക്ഷിച്ചു പോയത്. ആശുപത്രിയിലെ വാർഡ് ബോയ് ആണ് കുട്ടിയുടെ അന്ത്യകർമ്മങ്ങൾ നിർവഹിച്ചതെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

അന്ത്യ കർമം ചെയ്യാൻ ആരും ഇല്ലാത്ത സ്ഥിതിയിലാണ് താൻ ചെയ്യാൻ തീരുമാനിച്ചതെന്ന് വാർഡ് ബോയ് രോഹിത് ബേദിയ പറഞ്ഞു. ബിഹാറിലെ ജാമുയി സ്വദേശികളാണ് മാതാപിതാക്കൾ എന്നാണ് വിവരം.

മേയ് 10നാണ് കുട്ടിയെ ഇവർ ആശുപത്രിയിൽ എത്തിച്ചത്. പീഡിയാട്രിക് വാർഡിൽ ആയിരുന്നു ചികിത്സ. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡും ന്യൂമോണിയയും സ്ഥിരീകരിച്ചു. കോവിഡിന്റെ പരിശോധനാഫലം വന്നതിനു പിന്നാലെ കുട്ടിയുടെ മാതാപിതാക്കളെ കാണാതായി എന്ന് ആശുപത്രി അധികൃതർ പറയുന്നു. മെയ് 11ന് വൈകിട്ട് കുട്ടി മരിച്ചു. ആശുപത്രിയിൽ ഫോൺ നമ്പറുകൾ നൽകിയിരുന്നെങ്കിലും ആ നമ്പറുകളിൽ ഒന്നും രക്ഷിതാക്കളെ ബന്ധപ്പെടാൻ ആയില്ല. തുടർന്ന് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.

NewsThen More

One Comment

  1. ഇവനൊക്കെ അച്ഛനും അമ്മയും ആണോ

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker