IndiaNEWS

ഐഎസ്എൽ നിർത്തിവയ്ക്കില്ല; മത്സരങ്ങൾ തുടരും

എസ്‌എൽ മാറ്റിവയ്ക്കുന്നത് ഇപ്പോള്‍ പരിഗണയിലില്ലെന്നും മത്സരങ്ങൾ തുടരുമെന്നും അധികൃതർ.ക്ലബുകളും ഐഎസ്‌എൽ ഭാരവാഹികളുമായി ഇന്ന് നടന്ന ചര്‍ച്ചയിലാണ് തീരുമാനം.അതേസമയം ലീഗിൽ നടത്തി വന്നിരുന്ന കൊറോണ പരിശോധനകളുടെ ഇടവേള 10 എന്നത് 6 ആക്കി മാറ്റാനും യോഗം തീരുമാനിച്ചു.കൊറോണ പോസിറ്റീവ് ആയവർക്ക് ഇപ്പോൾ 10 ദിവസം കഴിഞ്ഞാണ് അടുത്ത പരിശോധന നടത്തുന്നത്.അത് മാറ്റി 6 ദിവസം കൂടുമ്പോൾ  പരിശോധന നടത്താനാണ് പുതിയ തീരുമാനം.
എന്നിരുന്നാലും 9 ക്ലബുകളും കൊറോണ ബാധിക്കപ്പെട്ട അവസ്ഥയിൽ ഈ ആഴ്ചയിലെ മത്സരങ്ങൾ എങ്ങനെ നടത്തും എന്ന ചോദ്യം ബാക്കിയാകുന്നു. ഇതിനകം ലീഗിൽ മൂന്ന് മത്സരങ്ങൾ മാറ്റിവെച്ചു കഴിഞ്ഞു.ഇന്ന് നടക്കേണ്ടിയിരുന്ന കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി മത്സരവും ഇതിൽ ഉൾപ്പെടും.

Back to top button
error: