Big Breaking

ഗാസയിലെ മാധ്യമസ്ഥാപനങ്ങൾ ഉന്നംവെച്ച് ഇസ്രായേൽ, അൽജസീറയുടെതടക്കം ഓഫീസ് തകർത്തു

എന്തിനാണ് മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന കെട്ടിടം തകർത്തത് എന്നത് സംബന്ധിച്ച് ഒരു വിശദീകരണവും ഇസ്രയേൽ ഇതുവരെ നൽകിയിട്ടില്ല

ഗാസാ സിറ്റിയിലെ മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകൾ ആക്രമിച്ച് ഇസ്രായേൽ. ഈ പ്രദേശത്ത് നടക്കുന്ന ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരാതിരിക്കാൻ ആയിരുന്നു നീക്കം. അൽജസീറ,അസോസിയേറ്റ് പ്രസ് തുടങ്ങിയ സ്ഥാപനങ്ങളുടെ ഓഫീസുകൾ നശിപ്പിച്ചു.

ആക്രമണത്തിന് ഒരു മണിക്കൂർ മുമ്പ് മാത്രമാണ് സൈന്യം ഓഫീസുകൾ ഒഴിയാൻ ആവശ്യപ്പെട്ടത്. ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണത്തിൽ 12 നില ബിൽഡിംഗ് ഒന്നാകെ തകർന്നുവീണു. എന്തിനാണ് മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകൾ സ്ഥിതിചെയ്യുന്ന കെട്ടിടം തകർത്തത് എന്നത് സംബന്ധിച്ച് ഒരു വിശദീകരണവും ഇസ്രയേൽ ഇതുവരെ നൽകിയിട്ടില്ല.

ഗാസയിലെ അഭയാർത്ഥി ക്യാമ്പും ഇസ്രയേൽ ആക്രമിച്ചു. 10 പലസ്തീനികൾ ആണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളാണ്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker