IndiaNEWS

കേരള ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം അനിശ്ചിതത്വത്തിൽ

റ്റോര്‍ഡ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ISL) ഇന്ന് നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സ്- മുംബൈ സിറ്റി മത്സരം അനിശ്ചിതത്വത്തില്‍.കൊവിഡ് (Covid) പശ്ചാത്തലത്തില്‍ മത്സരം ഉപേക്ഷിക്കാനാണ് സാധ്യത.മിക്ക ടീമുകളിലും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഐഎസ്‌എല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചേക്കുമെന്നും സൂചനയുണ്ട്.
ഇന്ന് ലീഗിലെ എല്ലാ ടീം സിഇഒമാരുമായി ഐ എസ് എല്‍ അധികൃതര്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്.ഇതിന് ശേഷമായിരിക്കും മത്സരങ്ങള്‍ തുടര്‍ന്ന് നടക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.

അതേസമയം ഐഎസ്‌എല്ലില്‍ ടീമുകളെല്ലാം കൊവിഡ് ആശങ്കയിലാണെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച്‌ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. ഫുട്‌ബോളിനെക്കുറിച്ച്‌ ചിന്തിക്കാനോ സംസാരിക്കാനോ കഴിയുന്ന അവസ്ഥയിലല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.മുംബൈ സിറ്റിക്കെതിരായ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുത്തിട്ടില്ലെന്നും ലീഗില്‍ ഒന്നാം സ്ഥാനത്താണെങ്കിലും വീരവാദങ്ങള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Back to top button
error: