Big Breaking

കോവിഡ് -19 രോഗികൾക്കു ഭീഷണിയായി ‘കറുത്ത ഫംഗസ്’ കേരളത്തിലും; എന്താണ് രോഗം, ചികിത്സ എന്ത്?

പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ രോഗം ചിലപ്പോൾ ശ്വാസകോശത്തെയും തലച്ചോറിനെയും മാരകമായി ബാധിച്ചേക്കാം

മ്യൂക്കര്‍മൈക്കോസെസ് അഥവാ കറുത്ത
ഫംഗസ് രോഗം അപൂര്‍വമാണെങ്കിലും ഗുരുതരമായ അണുബാധയാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. പരിസ്ഥിതിയില്‍ സ്വാഭാവികമായി കണ്ടുവരുന്ന മ്യൂക്കോമിസൈറ്റുകള്‍ എന്നറിയപ്പെടുന്ന ഒരു കൂട്ടം പൂപ്പലുകള്‍ മൂലമാണ് ഇത് സംഭവിക്കുന്നത്. മഹാരാഷ്ട്രയിൽ നിരവധി പേരുടെ മരണത്തിന് കാരണമായ കറുത്ത ഫംഗസ് കേരളത്തിലും കണ്ടെത്തി എന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചത്. ഈ പശ്ചാത്തലത്തിൽ എന്താണ് കറുത്ത ഫംഗസ് എന്ന് നോക്കാം.

മ്യൂക്കര്‍മൈക്കോസെസ് എന്നാണ് യഥാർത്ഥ പേരെങ്കിലും ഈ രോഗം ‘ബ്ലാക്ക് ഫംഗസ്’ എന്നും അറിയപ്പെടുന്നു. പലപ്പോഴും ചര്‍മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ രോഗം ചിലപ്പോൾ ശ്വാസകോശത്തെയും തലച്ചോറിനെയും മാരകമായി ബാധിച്ചേക്കാം .

എന്താണ് രോഗം എന്ന് നോക്കാം.ഗുരുതരമായ അണുബാധയാണ് മ്യൂക്കര്‍മൈക്കോസെസ് . സ്വഭാവിക പ്രതിരോധശേഷി കുറഞ്ഞവരെയാണ് കറുത്ത ഫംഗസ് പ്രധാനമായും ബാധിക്കുന്നത്.

ഇത്തരം വ്യക്തികളുടെ ശ്വാസകോശത്തില്‍ ഫംഗസിന്റെ ബീജങ്ങൾ വായുവില്‍നിന്നു ശ്വസിക്കുന്നതു വഴി രോഗബാധ ഉണ്ടാകുന്നു. സാധാരണയായി ആരോഗ്യകരമായ രോഗപ്രതിരോധ ശേഷിയുള്ളവര്‍ക്ക് മ്യൂക്കര്‍മൈസെറ്റുകള്‍ വലിയ ഭീഷണിയല്ല.എന്നാൽ ചിലരിൽ അടിയന്തിര ശസ്ത്രക്രിയ വേണ്ടിവരും.

മ്യൂക്കര്‍മൈക്കോസെസ് ബാധിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു എന്ന് നോക്കാം.കണ്ണിനു ചുറ്റും അല്ലെങ്കില്‍ മൂക്കിനുചുറ്റുമുള്ള വേദനയും ചുവപ്പും, പനി, തലവേദന, ചുമ, ശ്വാസതടസം, രക്തം കലര്‍ന്ന ഛര്‍ദ്ദി, മാനസികാവസ്ഥയിലെ മാറ്റം എന്നിവയൊക്കെ ലക്ഷണങ്ങൾ ആവാം.

ചില ലക്ഷണങ്ങൾ ഇനി പറയുന്നു –

സൈനസൈിറ്റിസ് –കറുത്ത നിറത്തില്‍ അല്ലെങ്കിൽ രക്തം കലര്‍ന്ന് ഉള്ള മൂക്കൊലിപ്പ്

കവിള്‍ അസ്ഥിയില്‍ വേദന, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, മരവിപ്പ് അല്ലെങ്കില്‍ നീര്‍വീക്കം ഉണ്ടാകുക

മൂക്കിന്റെ പാലത്തിനും അണ്ണാക്കിന് മുകളിലും കറുത്ത നിറം കാണപ്പെടുക

പല്ലുകള്‍ക്ക് ഇളക്കം, താടിയെല്ലിന് ഇളക്കം, വേദന

കാഴ്ചയ്ക്ക് മങ്ങല്‍ അല്ലെങ്കില്‍ ഇരട്ടക്കാഴ്ച

തൊലിക്കുണ്ടാകുന്ന മാറ്റങ്ങൾ

നെഞ്ചുവേദന, കടുത്ത ശ്വാസ തടസം

എന്താണു കറുത്ത ഫംഗസ് ബാധക്കുള്ള ചികിത്സ എന്ന് പരിശോധിക്കാം.ആന്റി ഫംഗലുകൾ ഉപയോഗിച്ചാണ് ചികിത്സ.ചിലപ്പോൾ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. പ്രമേഹം നിയന്ത്രിക്കണം.ഈ ഘട്ടത്തിൽ സ്റ്റിറോയിഡ് ഉപയോഗം കുറക്കേണ്ടി വരും. ആന്റിഫംഗല്‍ തെറാപ്പിയും ആവശ്യമാണ്.

മ്യൂക്കര്‍മൈക്കോസെസ് ബാധിച്ച കോവിഡ് രോഗികളെ ചികിൽസിക്കാൻ മൈക്രോബയോളജിസ്റ്റുകള്‍, ഇന്റേണല്‍ മെഡിസിന്‍ സ്പെഷ്യലിസ്റ്റുകള്‍, ഇന്റന്‍സിവിസ്റ്റ് ന്യൂറോളജിസ്റ്റ്, ഇഎന്‍ടി സ്പെഷ്യലിസ്റ്റുകള്‍, നേത്രരോഗവിദഗ്ധര്‍, ദന്തരോഗവിദഗ്ധര്‍, ശസ്ത്രക്രിയാ വിദഗ്ധര്‍ എന്നിവർ ഉള്‍പ്പെടുന്നസംഘമാണ് അഭികാമ്യം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker