IndiaNEWS

യുഎസിൽ ജൂത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ ബന്ദികളാക്കിയ ആളെ പോലീസ് വെടിവച്ച് കൊന്നതായി റിപ്പോർട്ട്

യുഎസിലെ ടെക്‌സാസില്‍ ജൂത പള്ളിയില്‍ പ്രാര്‍ഥനക്കെത്തിയവരെ ബന്ദികളാക്കിയ ആയുധധാരിയെ പൊലീസ് വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ സിനഗോഗില്‍ പ്രാര്‍ഥന നടന്നുകൊണ്ടിരിക്കുമ്ബോഴാണ് ഇയാള്‍ ആളുകളെ ബന്ദികളാക്കിയത്.

യു.എസില്‍ തടവില്‍ കഴിയുന്ന പാക് ന്യൂറോ സയിന്റിസ്റ്റ് ആഫിയ സിദ്ദീഖിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ ആളുകളെ ബന്ദിയാക്കിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Back to top button
error: