KeralaNEWS

ഇസ്രയേല്‍ റോക്കറ്റാക്രമണം; സൗമ്യയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു,ബന്ധുക്കൾ ഏറ്റുവാങ്ങി, സംസ്കാരം ഞായറാഴ്ച

ഇസ്രയേലില്‍ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സൗമ്യയുടെ ബന്ധുക്കള്‍ ഏറ്റുവാങ്ങി. മൃതദേഹവുമായി ആംബുലന്‍സ് ഇടുക്കിയിലേക്ക് യാത്ര തിരിച്ചു.

ഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിലാണ് മൃതദേഹം ഇന്ത്യയില്‍ എത്തിച്ചത്. കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ മൃതദേഹം ഏറ്റുവാങ്ങി. തുടർന്ന് എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലേക്ക് എത്തിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞു കീരിത്തോട് നിത്യസഹായമാതാ പള്ളിയിലാണു സംസ്കാരം

ഇസ്രായേലിലെ അഷ്‌ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്‌ക ലോണില്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു. 2017 ലാണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭര്‍ത്താവും മകനും നാട്ടിലാണ്. മൃതദേഹം വിട്ടുകിട്ടാന്‍ സൗമ്യയുടെ കുടുംബം നല്‍കിയ രേഖകള്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ എംബസി അധികൃതര്‍ ഇസ്രായേല്‍ സര്‍ക്കാരിന് കൈമാറിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker