KeralaNEWS

ഇടുക്കിയിൽ മഴ ശക്തം; കല്ലാർകുട്ടി,  മലങ്കര അണക്കെട്ടുകൾ തുറന്നു

ഇടുക്കിയിൽ മഴ ശക്തം. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കല്ലാർകുട്ടി,  മലങ്കര അണക്കെട്ടുകൾ തുറന്നു. കല്ലാർകുട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ രണ്ട് അടി വീതമാണ് ഉയർത്തിയത്. മലങ്കര ഡാമിന്റെ ഷട്ടർ രാവിലെ തുറന്നിരുന്നു.

മൂന്നു ഷട്ടറുകളിലൂടെ 63.429 ക്യുബിക് മീറ്റർ വെള്ളം ഒഴുക്കിവിടാനാണ് തീരുമാനം. കനത്ത മഴയിലും കാറ്റിലും മരം വീണ് ഹൈറേഞ്ച് മേഖലയിൽ വ്യാപക നാശ നഷ്ടം. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു എൻ.ഡി.ആർ.എഫ് സംഘത്തിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ചു മാറ്റാൻ ശ്രമം തുടരുകയാണ്.

ഉടുമ്പൻചോലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു.  നാല് പേരെ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. ചീന്തലാറ്റിൽ വീടിന് മുകളിൽ മരകൊമ്പ് ഒടിഞ്ഞു വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. രാമക്കൽമേട്ടിൽ വീട് തകർന്നു. ..

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker