NewsThen Special

മാതാപിതാക്കൾക്കു മാംഗല്യം, മക്കളുടെ കാർമ്മികത്വത്തിൽ…

ശിവകുമാറിനും ജയയ്ക്കും മൂന്നു പെൺമക്കളാണ്. അഞ്ജലിയും ആരാധനയും അതിഥിയും. കട്ടപ്പന, പുളിയൻ മല വിജയവിലാസത്തിൽ രാജു- വിലാസിനി ദമ്പതികളുടെ മൂത്തമകനാണ് ശിവകുമാർ. അതേ നാട്ടിലെ പാലത്തറയിൽ സുകുമാരന്റെയും ഓമനയും മകളാണ് ജയ. കാൽ നൂറ്റാണ്ട് മുമ്പ് നാട്ടിൽ കോളിളക്കമുണ്ടാക്കിയ പ്രണയമായിരുന്നു ശിവകുമാറിന്റെയും ജയയുടെയും.

വീട്ടുകാരുടെയും നാട്ടുകാരുടെയും അനുഗ്രഹാശിസുകൾ ഇല്ലാതിരുന്നതുകൊണ്ട് ശിവകുമാറും ജയയും രജിസ്റ്റർ മാര്യേജ് ചെയ്യുകയാണുണ്ടായത്. പക്ഷേ വിവാഹത്തിൻ്റെ ഇരുപത്തഞ്ചാം വാർഷിക നാളിൽ കട്ടപ്പന അമ്പലക്കവലയിലെ വീട്ടിൽ കതിർമണ്ഡപമൊരുക്കി ഇഷ്ടദൈവങ്ങളെ സാക്ഷിയാക്കി ശിവകുമാറും ജയയും ആചാരാനുഷ്ഠാനങ്ങളോടെ വീണ്ടും വിവാഹിതരായി.

അപൂർവ്വമായ ഈ വിവാഹത്തിനു കാർമ്മികത്വം വഹിച്ചതാകട്ടെ തങ്ങളുടെ മുന്നു പെൺമക്കളും. ബാംഗ്ലൂർ ഓക്സ്ഫോർഡ് മെഡിക്കൽ കോളജ് വിദ്യാർത്ഥിനിയാണ് മൂത്ത മകൾ അഞ്ജലി. മാഹി ദന്തൽ കോളജ് വിദ്യാർത്ഥിനിയാണ് രണ്ടാമത്തെ മകൾ ആരാധന. ഇളയവൾ അതിഥി പുളിയൻമല കാർമൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി. മൂന്നു മക്കളുടേയും നേതൃത്വത്തിൽ നടന്ന കൗതുകകരമായ ഈ കല്യാണ ചടങ്ങിൽ ചില അടുത്ത ബന്ധുക്കളും അയൽപക്കത്തെ ഏതാനും പേരും മാത്രമാണ് പങ്കെടുത്തത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker