NEWSWorld

കൊറോണ വൈറസ്​ ലാബില്‍ നിന്ന്​ ചോര്‍ന്നതാണോ? ; പരിശോധന നടത്തണമെന്ന്​ ശാസ്​ത്രജ്ഞര്‍

വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ വ്യാപനം ലാബില്‍ നിന്ന് ചോര്‍ന്നത് തന്നെയാണോ എന്നതില്‍ കൂടുതല്‍ പരിശോധന നടത്തണമെന്ന് 18 ശാസ്ത്രജ്ഞര്‍. കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ ക്ലിനിക്കല്‍ ബയോളജിസ്റ്റായ രവീന്ദ്ര ഗുപ്തയും ഹച്ചിസണ്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്ററില്‍ വൈറസുകളെ കുറിച്ച് ഗവേഷണം നടത്തുന്ന ജെസി ബ്ലൂമും ഇവരില്‍ ഉള്‍പ്പെടും. ജേണല്‍ ഓഫ് സയന്‍സിനെഴുതിയ കത്തിലാണ് ഇവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

കൊറോണ വൈറസ് അബദ്ധത്തില്‍ ലാബില്‍ നിന്ന് പുറത്ത് വന്നതാകാന്‍ സാധ്യതയുണ്ടെന്ന വാദങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ തന്നെ ഇത് തള്ളിക്കളയാന്‍ സാധിക്കില്ലെന്നും ഇതേ കുറിച്ച് ലോകാരോഗ്യ സംഘടന വിശദമായ അന്വേഷണം നടത്തണമെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. .

അതേസമയം, ലോകാരോഗ്യ സംഘടന കൊറോണ വൈറസിന്റെ ഉദ്ഭവത്തെ കുറിച്ച് ചൈനീസ് ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് പഠനം നടത്തിയിരുന്നു. വവ്വാലുകളില്‍ നിന്ന് മറ്റ് ഏതെങ്കിലും ജീവി വഴി വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചിരിക്കാമെന്നായിരുന്നു അന്ന് ലോകാരോഗ്യ സംഘടന കണ്ടെത്തിയത്. മാത്രമല്ല വൈറസ് ചോര്‍ന്നതാണെന്ന വാദം സംഘടന അന്ന് തള്ളിയിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker