KeralaNEWS

സ്മാർട്ട് ഫോണുകൾ തലയ്ക്കരികിൽ വച്ച് കിടന്നുറങ്ങരുതെന്ന് പറയുന്നതിന് പിന്നിൽ

സ്മാർട്ട് ഫോണുകള്‍ കൈയ്യിൽ നിന്നും മാറ്റാതിരിക്കുകയും ഉറങ്ങുമ്പോൾ തലക്കരികില്‍ വച്ച്‌ കിടന്നുറങ്ങുന്നതും ഇന്ന് പലരുടെയും ശീലമാണ്.ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴി തെളിക്കും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഫോണില്‍ നിന്നും പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങള്‍(Radiation) ഗുരുതരമായി ബാധിക്കും.എക്സറെ ട്യൂബിൽ നിന്നും പുറപ്പെടുന്ന  റേഡിയേഷനു തുല്യമാണ് ഇതെന്നാണ് പഠനങ്ങൾ പറയുന്നത്.അര്‍ബുദം, ബ്രെയിന്‍ ട്യൂമര്‍ എന്നിവക്ക് ഇത് കാരണമാകും.
 
 
തുടർച്ചയായിട്ടുള്ള മൊബൈൽ ഫോൺ ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെയും ഉറക്കത്തെയും ഒക്കെ ബാധിക്കും എന്നാണ് വിവിധ പഠനങ്ങളിൽ പറയുന്നത്. മൊബൈൽ ഫോണിൽ നിന്ന് പ്രവഹിക്കുന്ന റേഡിയേഷൻ തലച്ചോറിന്റെ കോശങ്ങളിൽ ജനിതക മാറ്റം വരുത്താനും തന്മൂലം കാൻസർ പോലുള്ള രോഗങ്ങൾക്ക് കാരണമായേക്കാം എന്നുമാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.മുതിർന്നവരേക്കാൾ കുട്ടികൾക്കാണ് ഇത് കൂടുതൽ ദോഷകരമാകുന്നത് .കാരണം കുട്ടികളുടെ തലച്ചോറിന്റെ വളർച്ചയുടെ ഘട്ടത്തിൽ ഇത്തരത്തിലുള്ള റേഡിയേഷനുകൾക്ക് വിധേയമാക്കുമ്പോൾ അത് കൂടുതൽ കുഴപ്പങ്ങൾക്ക് കാരണമാകും.
മൊബൈൽ ഫോൺ ഒരുപാടു നേരം ഉപയോഗിക്കുമ്പോൾ , ഭൂരിഭാഗം സമയവും നമ്മൾ കഴുത്തു കുമ്പിട്ടായിരിക്കും ഇരിക്കുക ഇത് നമ്മുടെ കഴുത്തിന് വേദനയും ഭാവിയിൽ തേയ്മാനത്തിനും (Cervical Spondylitis) ഇടയാക്കുന്നു.
അമിതമായ മൊബൈൽ ഫോണിന്റെ ഉപയോഗം നമ്മുടെ ചിന്ത ശേഷിയേയും ബാധിക്കും .വിഷാദരോഗം പോലുള്ള മാനസിക പ്രശ്നങ്ങൾക്ക് പിന്നീട് ഇത് വഴി തെളിയിക്കും.
 ഫോണില്‍ നിന്നുള്ള എല്‍ ഇ ഡി ലൈറ്റ് മെലാടോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുകയും സിര്‍ക്കാഡിയന്‍ റിഥത്തെ ബാധിക്കുകയും ചെയ്യും.ഇത് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തുന്നതിനുവരെ കാരണമാകും.
അതിനാൽ സൂക്ഷിക്കുക.അധികമായാൽ അമൃതും വിഷം എന്നോർക്കുക !

Back to top button
error: