Uncategorized

ഇസ്രായേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു

ഭർത്താവുമായി വീഡിയോ കാളിൽ സംസാരിച്ചുകൊണ്ടിരിക്കെ സൗമ്യ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ ഹമാസ് റോക്കറ്റ് പതിക്കുകയായിരുന്നു

ഇസ്രായേലിൽ ഹമാസ് റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം ഡൽഹിയിൽ എത്തിച്ചു .കേന്ദ്ര സർക്കാരിന്റെയും ഇസ്രായേൽ എംബസിയുടെയും പ്രതിനിധികൾ മൃതദേഹം ഏറ്റുവാങ്ങി. പുലർച്ചെ നാലരയോടെയാണ് മൃതദേഹം ഡൽഹിയിൽ എത്തിച്ചത് .ഉച്ചയോടെ മൃതദേഹം ഇടുക്കിയിൽ എത്തിക്കും .

ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിനിടെയുണ്ടായ ഹമാസ് ആ ക്രമണത്തിൽ ആണ് ഇടുക്കി അടിമാലി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷ് (32) കൊല്ലപ്പെട്ടത്. ഭർത്താവുമായി വീഡിയോ കാളിൽ സംസാരിച്ചുകൊണ്ടിരിക്കെ സൗമ്യ താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ ഹമാസ് റോക്കറ്റ് പതിക്കുകയായിരുന്നു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker