Big Breaking

ഔട്ട്‌ലുക്ക് മാഗസിന്റെ “സർക്കാരിനെ കാണ്മാനില്ല” കവർപേജ് ഓൺലൈനിൽ നിന്ന് അപ്രത്യക്ഷമായി

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ആണ് ഓൺലൈൻ എഡിഷനിൽ നിന്ന് ആ കവർ പേജ് കാണാനില്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയ

ഔട്ട്‌ലുക്ക് മാഗസിൻ മെയ് പതിപ്പിന്റെ കവർപേജ് ഏവരുടെയും ശ്രദ്ധയാകർഷിച്ചിരുന്നു. ഒരു കാണ്മാനില്ല പരസ്യം പോലെ ആയിരുന്നു അത്. രണ്ടാം കോവിഡ് തരംഗത്തിൽ സർക്കാരിനെ കാണ്മാനില്ല എന്നായിരുന്നു ഔട്ട്‌ലുക്ക് ഉദ്ദേശിച്ചത്.


സർക്കാരിനെ കണ്ടു കിട്ടുകയാണെങ്കിൽ ഇന്ത്യയിലെ പൗരന്മാരെ അറിയിക്കണമെന്നും കവർപേജ് വ്യക്തമാക്കിയിരുന്നു.

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര ആണ് ഓൺലൈൻ എഡിഷനിൽ നിന്ന് ആ കവർ പേജ് കാണാനില്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയത്. കവർപേജ് അപ്രത്യക്ഷമായതിന് പിന്നിൽ സർക്കാർ ഇടപെടൽ ആണോ എന്ന സംശയവും അവർ ട്വിറ്ററിൽ പങ്കുവച്ചു.


രാജേന്ദ്ര രഹേജ ഗ്രൂപ്പാണ് ഔട്ട്ലുക്ക് ഇന്ത്യ മാഗസിൻ പ്രസിദ്ധീകരിക്കുന്നത്. എന്നാൽ കവർ മാറ്റിയിട്ടില്ലെന്നും ഓൺലൈൻ എഡിഷനിൽ പുതിയ ഫോർമാറ്റാണ് എന്നുമാണ് മാഗസിൻ മാനേജിങ് എഡിറ്റർ സുനിൽ മേനോന്റെ വിശദീകരണം.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker