CrimeNEWS

മട്ടാഞ്ചേരിയിൽ ഓട്ടിസം ബാധിച്ച കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ പ്രതി പോലീസ് കസ്റ്റഡിയിൽ

കേസ് ശ്രദ്ധയിൽപ്പെടുത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ സഹായിച്ചവർക്ക് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ നന്ദി രേഖപ്പെടുത്തി

മട്ടാഞ്ചേരിയിൽ ഓട്ടിസം ബാധിച്ച കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കേസ് ശ്രദ്ധയിൽപ്പെടുത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കാൻ സഹായിച്ചവർക്ക് കേരള പോലീസ് ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ നന്ദി രേഖപ്പെടുത്തി.

കേരള പോലീസിന്റെ ഫേസ്ബുക് പോസ്റ്റ്‌ :

ഞങ്ങളുടെ കണ്ണുകൾ ആയതിനു നന്ദി 🙏🙏

മട്ടാഞ്ചേരിയിൽ ഓട്ടിസം ബാധിച്ച കുട്ടിയെ മർദ്ദിച്ച സംഭവം ഞങ്ങളുടെ ഒദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴി ആയിരത്തോളം പേരാണ് ശ്രദ്ധയിൽ പെടുത്തിയത്. അതിനാൽത്തന്നെ കൃത്യസമയത്ത് ഇക്കാര്യം ബന്ധപ്പെട്ട സ്റ്റേഷനിൽ അറിയിക്കാനും നടപടി സ്വീകരിക്കാനും സാധിച്ചിട്ടുണ്ട്. ഫോർട്ട് കൊച്ചി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരിക്കൽക്കൂടി എല്ലാവർക്കും നന്ദി..

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker