IndiaNEWS

കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം: അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: കോവിഡ് മൂലം മരണപ്പെട്ടവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

‘വേദനാജനകമായ ദിനങ്ങളാണ് കടന്നുപോയത്. പലകുടുംബങ്ങളിലും ഒന്നിലധികം മരണങ്ങളുണ്ടായി. നിരവധി കുട്ടികള്‍ക്ക് അവരുടെ രക്ഷിതാക്കളെ നഷ്ടമായി. അവരുടെ വേദന എനിക്ക് മനസിലാകും. അവര്‍ക്ക് സര്‍ക്കാര്‍ സൗജന്യ വിദ്യാഭ്യാസം നല്‍കും. അയല്‍വീട്ടുകാര്‍ ഈ കുട്ടികള്‍ക്ക് വേണ്ട പരിചരണം നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു’ -കെജ്രിവാള്‍ പറഞ്ഞു.

അതേസമയം, ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണം കുറയുകയാണ്. ഇന്ന് 8500 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker