KeralaNEWS

കോൺട്രാക്ട് ക്യാരേജ് വാഹന ഉടമകളുടെ നിരാഹാര സത്യാഗ്രഹ സമരം അവസാനിപ്പിച്ചു 

തിരുവനന്തപുരം : കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ  കേരളയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു  മുന്നിൽ നടത്തിവന്ന  വാഹന ഉടമകളുടെ 72 മണിക്കൂർ റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു. റോഡ്  നികുതി ഒഴിവാക്കുക, വായ്പാ തിരിച്ചടവിന് കൂടുതൽ സമയം നൽകുക, അനാവശ്യ ഫൈനുകൾ  ഒഴിവാക്കുക, നിലവിലെ  നിറത്തിൽ
സെപ്തംബർ 30 വരെ വാഹനങ്ങൾ
സി.എഫ് ചെയ്യാൻ സൗകര്യമൊരുക്കുക, ജിപിഎസ് ഘടിപ്പിക്കുന്നതിന് കൂടുതൽ സമയം അനുവദിക്കുക, റോഡു നികുതി മാസ തവണകളാക്കുക,  കേരള ബാങ്ക് വഴിയുള്ള പുനരധിവാസ  ലോണിന് സിബിൽ സ്കോർ  സർക്കാർ 400 ആയി  നിജപ്പെടുത്തുക  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സൂചനാ സത്യാഗ്രഹ സമരം.ആവശ്യങ്ങൾ പരിഹരിച്ചില്ലെങ്കിൽ സമരം തുടരുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
 സമാപന  ദിവസത്തെ സമരം മുൻ പ്രതിപക്ഷ നേതാവ്  രമേശ്‌ ചെന്നിത്തല ഉദ്ഘടനം
ചെയ്തു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബിനു ജോൺ, ജനറൽ സെക്രട്ടറി എസ്. പ്രശാന്തൻ, ട്രഷറർ ഐവർ, ബി. ഒ.സി. ഐ വൈസ് പ്രസിഡന്റ് റിജാസ്, രാജു ഗരുഡ, അജയൻ കൊല്ലം, സൂര്യബിജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.

Back to top button
error: