IndiaNEWS

ദുബായ് വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച; വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

ദുബായ് വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങള്‍ തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
ടേക്ക് ഓഫിനിടെയാണ് ഒരേ റണ്‍വേയില്‍ രണ്ട് എമിറേറ്റ്‌സ് വിമാനങ്ങള്‍ ഒരേദിശയില്‍ വന്നത്.ദുബായില്‍ നിന്ന് ഹൈദരാബാദിലേക്ക് രാത്രി 9:45 ന് പുറപ്പെടുന്ന ഇ.കെ- 568 എന്ന വിമാനവും ദുബായില്‍ നിന്ന് ബെംഗളൂരുവിലേക്ക് 9:50 ന് പുറപ്പെടുന്ന എമിറേറ്റ്സ് വിമാനവുമാണ് ടേക്ക് ഓഫിനായി ഒരേ റണ്‍വേയില്‍ എത്തിയത്.
എമിറേറ്റ്സ് ഫ്ളൈറ്റ് ഷെഡ്യൂള്‍ അനുസരിച്ച്‌ രണ്ട് വിമാനങ്ങളുടെയും ടേക്ക് ഓഫ് സമയം തമ്മില്‍ അഞ്ച് മിനിറ്റ് വ്യത്യാസമുണ്ടായിരുന്നു. ദുബായ്-ഹൈദരാബാദ് വിമാനം റണ്‍വേ 30 ആറില്‍ നിന്ന് ടേക്ക്-ഓഫിന് തയ്യാറെടുക്കുമ്ബോള്‍ അതേ ദിശയില്‍ അതിവേഗത്തില്‍ ഒരു വിമാനം എത്തുന്നത് ജീവനക്കാര്‍ കണ്ടു. ഉടന്‍ തന്നെ ദുബായ്-ഹൈദരാബാദ് വിമാനത്തിന്റെ ടേക്ക് ഓഫ് നിര്‍ത്തിവെക്കാന്‍ എടിസി നിര്‍ദേശം നല്‍കുകയായിരുന്നു.തുടർന്ന് വിമാനം വേഗത കുറച്ച്‌ സുരക്ഷിതമാക്കി.പിന്നീട്  ടാക്‌സിവേ എന്‍4 വഴിയാണ് വിമാനം റണ്‍വേ ക്ലിയര്‍ ചെയ്ത് നല്‍കിയത്.
സംഭവത്തെക്കുറിച്ച്‌ യുഎഇ ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയായ ദി എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടര്‍ (എഎഐഎസ്) അന്വേഷണം ആരംഭിച്ചു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൃത്യസമയത്ത് ഹൈദരാബാദ് വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കിയതിനാല്‍ വന്‍ അപകടം ഒഴിവായെന്ന് എമിറേറ്റ്‌സ് എയര്‍ വക്താവ്  പറഞ്ഞു. ജീവനക്കാര്‍ക്കെതിരെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Back to top button
error: