IndiaNEWS

സ്​പുട്​നിക്​ വാക്​സിൻ അടുത്തയാഴ്​ച വിപണിയിലെത്തും

​ന്യൂഡൽഹി: റഷ്യയുടെ കോവിഡ്​ വാക്​സിനായ സ്​പുട്​നിക്​-5 അടുത്തയാഴ്​ച വിപണിയിലെത്തുമെന്ന്​ നീതി ആയോഗ്​ അംഗം വി.കെ പോൾ.വാക്​സിൻ്റെ ആദ്യ ബാച്ച്​ ഇന്ത്യയിലെത്തി. വൈകാതെ കൂടുതൽ ബാച്ചുകൾ റഷ്യയിൽ നിന്നും ഇന്ത്യയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

സ്​പുട്​നിക്​ വാക്​സിൻ്റെ നിർമാണം ജൂലൈയിൽ ഇന്ത്യയിൽ ആരംഭിക്കും. 15.6 ഡോസ്​ സ്​പുട്​നിക്​ വാക്​സിൻ നിർമിക്കാനാണ്​ ഇന്ത്യ ലക്ഷ്യമിടുന്നത്​. ഡോ.റെഡ്ഡി ​ലബോറിട്ടറീസായിരിക്കും ഇന്ത്യക്ക്​ വേണ്ടി വാക്​സിൻ നിർമിക്കുക.

അടുത്ത അഞ്ച്​ മാസത്തിനുള്ളിൽ രണ്ട്​ ബില്യൺ ഡോസ്​ വാക്​സിൻ ഇന്ത്യയിൽ വിതരണം ചെയ്യുമെന്നും വി.കെ പോൾ പറഞ്ഞു. ഏപ്രിൽ 12നാണ്​ സ്​പുട്​നിക്​ വാക്​സിന്​ കേന്ദ്രസർക്കാർ അനുമതി നൽകിയത്​. ഏകദേശം 91 ശതമാനമാണ്​ സ്​പുട്​നിക്​ വാക്​സി​ൻ്റെ ഫലപ്രാപ്​തി.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker