NewsThen Special

72 കാരന്റെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്‌കരിച്ച് എടപ്പാൾ ഗ്രാമപഞ്ചായത്ത് ദ്രുത പ്രതികരണ സംഘം

മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ബിജോയ്ക്കും ടീമിനും സോഷ്യൽ മീഡിയയുടെ കൈയ്യടി

കോവിഡ് ബാധിച്ച് മരിച്ച 72 കാരന്റെ മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്‌കരിച്ച് എടപ്പാൾ ഗ്രാമപഞ്ചായത്ത് ദ്രുത പ്രതികരണ സംഘം.എടപ്പാൾ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ കോവിഡ് ബാധിച്ചു മരണമടഞ്ഞ 72 കാരനെ കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് പൊന്നാനി ഈശ്വരമംഗലത്ത് എത്തിച്ചാണ് സംസ്കാരം നടത്തിയത്.


എടപ്പാൾ ഗ്രാമപഞ്ചായത്ത് ദ്രുത പ്രതികരണ സംഘം അംഗങ്ങളായ മുൻ പഞ്ചായത്ത് പ്രസിഡന്റ്‌ പി പി ബിജോയ്‌, യൂത്ത് കോർഡിനേറ്റർ മുനീർ ചുള്ളിക്കൽ, ആർ ആർ ടി അംഗമായ ഷിബിൻ എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. വാർഡ് മെമ്പർ ഗഫൂർ, ആരോഗ്യപ്രവർത്തകരായ ലിതിഷ,ജെറിൽദേവ്,ദ്രുത പ്രതികരണ സംഘം അംഗങ്ങളായ പ്രവീൺ, ശ്രീജേഷ്, രതീഷ് തുടങ്ങിയവർ ഇവരുടെ സഹായത്തിനുണ്ടായിരുന്നു. ധീരവും മനുഷ്യത്വപരവുമായ പ്രവർത്തിക്ക് എടപ്പാൾ ഗ്രാമപഞ്ചായത്ത് ദ്രുത പ്രതികരണ സംഘത്തിന് സോഷ്യൽ മീഡിയയിൽ വൻ കൈയ്യടി ആണ് ലഭിക്കുന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker