NEWS

‘കള്ളൻ ഡിസൂസ’ വരുന്നു

നഗരത്തിലെ അറിയപ്പെടുന്ന കള്ളന്മാരാണ് ഡിസൂസയും ഗംഗാധരനും. ഇരുവരുടെയും പ്രവർത്തനങ്ങൾ ഒന്നിച്ചാണ്. ഒരു മോഷണത്തിനിടയിൽ ഡിസൂസ രക്ഷപെട്ടെത്തിയത് നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ സി.ഐ മനോജിൻ്റെ വീട്ടിൽ.അവിടെ അകപ്പെട്ട കള്ളൻ്റെ ജീവിതത്തിൽ പിന്നീട് അരങ്ങേറുന്ന സംഭവങ്ങളാണ് രസകരമായ മുഹൂർത്തങ്ങളിലൂടെ ‘കള്ളൻ ഡിസൂസ’യിൽ അവതരിപ്പിക്കുന്നത്

ഗരത്തിൽ ചെറുകിട മോഷണങ്ങൾ നടത്തി വരുന്ന രണ്ടു കള്ളന്മാരുടേയും അവർക്കിടയിലേക്ക് എത്തപ്പെട്ട ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റേയും കഥ തികച്ചും രസകരമായി അവതരിപ്പിക്കുന്ന ‘കള്ളൻ ഡിസൂസ’യുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി.
നവാഗതനായ ജിത്തു.കെ ജയനാണ് ചിത്രം സംവിധാനം ചെയ്യന്നത്.
റാംഷി അഹമ്മദ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റാംഷി മുഹമ്മദ് ഈ ചിത്രം നിർമ്മിക്കുന്നു.
കോ- പ്രൊഡ്യൂസേർസ്- സാന്ദ്രാ തോമസ്, തോമസ് ജോസഫ് പട്ടത്താനം.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- ജയന്ത് മാമ്മൻ

പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ അഭിനേതാക്കൾ ഇപ്പോഴത്തെ ഏറ്റവും ജനപ്രിയരായ അഭിനേതാക്കളാണ്.
ഡിസൂസ, ഗംഗാധരൻ എന്നിവരാണ് കള്ളന്മാർ. ഒന്നിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. ഒരു മോഷണത്തിനിടയിൽ ഡിസൂസ രക്ഷപെട്ടെത്തിയത് നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ സി.ഐ മനോജിൻ്റെ വീട്ടിലാണ്.
പൊലീസ് ഉദ്യോഗസ്ഥൻ്റെ വീട്ടിൽ അകപ്പെട്ട കള്ളൻ്റെ ജീവിതത്തിൽ പിന്നീട് അരങ്ങേറുന്ന സംഭവങ്ങളാണ് അത്യന്തം രസകരമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

സൗബിൻ ഷാഹിർ, ഡിസൂസയേയും ഹരീഷ് കണാരൻ ഗംഗാധരനെയും അവതരിപ്പിക്കുന്നു.
സി.ഐ മനോജിനെ അവതരിപ്പിക്കുന്നത് ദിലീഷ് പോത്തനാണ്.
ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരഭിലഷ്മിയാണ്.

വിജയരാഘവൻ, ഡോ.റോണി, ശ്രീജിത്ത് രവി,സന്തോഷ് കീഴാറ്റൂർ, പ്രേംകുമാർ, വിനോദ് കോവൂർ, രമേഷ് ശർമ്മ,
കൃഷ്ണകുമാർ, അപർണാ നായർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഹരിനാരായണൻ – ബിനു മുന്വേരാ എന്നിവരുടെ വരികൾക്ക് ലിയോടോം, പ്രശാന്ത് കർമ്മ എന്നിവർ ഈണം പകർന്നിരിക്കുന്നു.
അരുൺ ചാലിൽ ആണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – റിസാൽ ജയ്നി.
കലാസംവിധാനം- ശ്യാംകാർത്തികേയൻ.
കോസ്റ്റ്യം ഡിസൈൻ -സുനിൽ റഹ്മാൻ.
ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – സൈലക്സ് ഏബ്രഹാം.
അസ്സോസ്സിയേറ്റ് ഡയറക്ടർ- സനൽ .
പ്രൊഡക്ഷൻ മാനേജർ- ജസ്റ്റിൻ കൊല്ലം
പ്രൊഡക്ഷൻ എക്സിക്കുട്ടിവ്- വിനോദ് മംഗലത്ത് .
പ്രൊഡക്ഷൻ കൺട്രോളർ- ബാദ്ഷ.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി അവസാനവാരത്തിൽ പ്രദർശനത്തിനെത്തും.

വാഴൂർ ജോസ്.
ഫോട്ടോ- സിബി ചീരൻ.

Back to top button
error: