KeralaNEWS

കേരളത്തിൽ വീണ്ടും സ്കൂളുകൾ അടയ്ക്കുന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്കൂളുകള്‍ വീണ്ടും അടക്കും.ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

ഒന്നുമുതല്‍ ഒൻപതാം ക്ലാസുകള്‍ വരെയാണ് അടയ്ക്കുന്നത്.

 

ഈ മാസം 21 മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വരും. പത്ത്, പ്ലസ് വൺ, പ്ലസ് ടൂ  ക്ലാസുകള്‍ മാത്രമാവും നടക്കുക.ബാക്കി  ഓണ്‍ലൈന്‍ ക്ലാസുകളായി തുടരും. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ രക്ഷിതാ​ക്കളുടെ ആശങ്കകള്‍ പരിഗണിച്ചാണ് ചെറിയ ക്ലാസുകള്‍ അടച്ചിട്ട് ഓണ്‍ലൈന്‍ പഠനം തുടരാനുള്ള തീരുമാനം.

 

മറ്റ് മേഖലകളിലും നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും.എങ്കിലും രാത്രി കര്‍ഫ്യൂവോ വാരാന്ത്യ നിയന്ത്രണങ്ങളോ ഉണ്ടാകില്ല. സംസ്ഥാന സര്‍ക്കാറിന്റെ പരിപാടികള്‍ ഓണ്‍ലൈനായി നടത്തും. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായാല്‍ അതത് സ്ഥാപനങ്ങള്‍ അടച്ചിടാമെന്നും മേലധികാരികള്‍ക്ക് തീരുമാനമെടുക്കാമെന്നും അവലോകന യോഗത്തില്‍ തീരുമാനമായി

Back to top button
error: