Uncategorized

സൗമ്യയുടെ കുടുംബത്തെ ഇസ്രയേൽ സർക്കാർ സഹായിക്കും

സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിക്കുമെന്നും ഡെപ്യൂട്ടി സ്ഥാനപതി വ്യക്തമാക്കി

റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതി സൗമ്യയുടെ കുടുംബത്തെ സർക്കാർ സഹായിക്കുമെന്ന് ഇന്ത്യയിലെ ഇസ്രയേൽ ഡെപ്യൂട്ടി സ്ഥാനപതി റോണി എഡിഡിയ ക്ലെയ്‌ൻ. ” കുടുംബത്തിനുവേണ്ട നഷ്ടപരിഹാരം ഇസ്രായേൽ നൽകും.അമ്മ, ഭാര്യ എന്നീ നിലകളിൽ ഉള്ള നഷ്ടം നികത്താൻ ആകാത്തത് ആണെങ്കിലും “ക്ലെയ്‌ൻ പറഞ്ഞു.

സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തിൽ ഡൽഹിയിൽ എത്തിക്കുമെന്നും ഡെപ്യൂട്ടി സ്ഥാനപതി വ്യക്തമാക്കി. ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരും.

ഇന്ത്യൻ പൗരൻ എന്നോ ഇസ്രയേൽ പൗരനെന്നോ വ്യത്യാസമില്ലാതെ രാജ്യത്തുള്ള എല്ലാവരെയും സംരക്ഷിക്കാൻ ഇസ്രയേൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ക്ലെയ്‌ൻ കൂട്ടിച്ചേർത്തു. വീഡിയോ കോളിൽ ഭർത്താവ് നോക്കി നിൽക്കവേയാണ് മുപ്പത്തിയൊന്നുകാരി സൗമ്യ ഉണ്ടായിരുന്ന കെട്ടിടത്തിന് നേരെ റോക്കറ്റ് ആക്രമണം നടന്നത്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker