KeralaNEWS

കുട്ടികളുടെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ ഇതാ ചില ഭക്ഷണങ്ങൾ;ഒഴിവാക്കേണ്ടതും

ല്ലാ മാതാപിതാക്കളുടെയും ആഗ്രഹം തങ്ങളുടെ കുട്ടികൾ നല്ല ബുദ്ധിശക്തിയോടെ വളരണമെന്നാണ്.അതിനായി അവർ ബോൺവിറ്റയും ഹോർലിക്സും എത്ര വേണമെങ്കിലും വാങ്ങിക്കൊടുക്കുകയും ചെയ്യും.എന്നാൽ ബുദ്ധിയും ഓർമയും കൂട്ടുന്ന, നമുക്ക് യഥേഷ്ടം ലഭിക്കുന്ന ഭക്ഷണങ്ങളോട് മുഖം തിരിക്കുകയും ചെയ്യും.കാരണം ‘ഓ… അവനത് കഴിക്കില്ല’,അല്ലെങ്കിൽ ‘അവൾക്കത് ഇഷ്ടമല്ല..’ എന്നതാവും പ്രശ്നം. വീടുകളിൽ പാചകം ചെയ്യുന്ന, വലിയ വിലകൊടുക്കാതെ കിട്ടുന്ന ചില ഭക്ഷണങ്ങൾ ‘ബ്രെയിൻ ഫുഡ്സ്’എന്നാണ് അറിയപ്പെടുന്നതു തന്നെ.കുട്ടികളുടെ ബുദ്ധിയെ ഉത്തേജിപ്പിക്കാൻ കഴിവുള്ള അത്തരം ചില ഭക്ഷണപദാർത്ഥങ്ങളെ നമുക്ക് പരിചയപ്പെടാം.

ചീര, കേൽ (Kale), ബ്രോക്കോളി തുടങ്ങിയ ഇലക്കറികളിൽ വൈറ്റമിൻ കെ, ലുടിൻ, ഫോളേറ്റ്, ബീറ്റ കരോട്ടിൻ തുടങ്ങിയ മസ്തിഷ്ക ആരോഗ്യ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതാണ്.ബ്രോക്കോളിയിൽ അടങ്ങിയിരിക്കുന്ന ഡി.എച്ച്.എ. നാഡീവ്യൂഹത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ കരുത്തുള്ളവയാണ്. കാൻസറിനെ ചെറുക്കുന്ന ആന്റി ഓക്സിഡന്റ്സും ധാരാളം അടങ്ങിയ ഭക്ഷണമാണ് ബ്രോക്കോളി.

ബ്രോക്കോളി കഴിക്കുന്നതു വഴി കോളിൻ എന്ന പോഷണവും ലഭിക്കുന്നു. തലച്ചോറിന്റെ വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമായ ഒരു പോഷണമാണിത്. മാത്രമല്ല മസ്തിഷ്കവും ശരീരത്തിന്റെ വിവിധ ഭാഗങ്ങളും തമ്മിൽ ആശയവിനിമയം നടത്തുന്നതിനും കോളിൻ സഹായിക്കുന്നു.
തലച്ചോറിൽ വേണ്ടത്ര രക്തം എത്തിക്കുന്ന പ്രധാനപ്പെട്ട ഘടകമായ അയൺ അഥവാ ഇരുമ്പ് ഇലക്കറികളിൾ സമ്പുഷ്ടമാണ്. ഇതിന്റെ കുറവ് ഓർമക്കുറവിന് കാരണമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് നല്ല ഓർമയ്ക്ക് അയൺ അത്യാവശ്യമാണ്. ഇലക്കറികൾ പ്രത്യേകിച്ചും മുരിങ്ങയിലയിൽ അയൺ ധാരാളമുണ്ട്. പരിപ്പുകൾ ധാന്യങ്ങൾ തുടങ്ങിയവയിലും ഇരുമ്പിന്റെ അംശം ധാരാളമുണ്ട്.
പാൽ എന്നത് കുട്ടികൾക്ക് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ്. പാലിൽനിന്ന് വിറ്റാമിൻ ബി, പ്രോട്ടീൻ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു. പാൽ, തൈര് എന്നിവ എന്തുകൊണ്ടും കുട്ടികൾക്ക് ഗുണം ചെയ്യും.
വിറ്റാമിൻ ഇ, സിങ്ക്, ബി കോംപ്ലക്സ് വിറ്റാമിനുകൾ എന്നിവ ഓട്സിൽ അടങ്ങിയിട്ടുണ്ട്.ഇത് കുട്ടികൾക്ക് ഉറച്ച രീതിയിൽ ഇടവിടാതെയുള്ള ഊർജം നൽകുന്നു.
ബ്രോക്കോളിയിൽ കാണപ്പെടുന്ന കോളിൻ എന്ന പോഷണം മുട്ടയിൽ നിന്നും ലഭിക്കും. മുട്ടയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ കുട്ടികളെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. കോളിൻ എന്ന പോഷണം മസ്തിഷ്കത്തിൽ ന്യൂറോസ്ട്രാൻസ്മിറ്ററായ അസെറ്റിക്കൊളോലൈൻ ഉദ്പാദിപ്പിക്കുന്നു. ഇവ മെമ്മറി സെല്ലുകൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്നു.
മസ്തിഷ്കത്തിന് ഗ്ലൂക്കോസിന്റെ നിരന്തരമായ വിതരണം ആവശ്യമാണ്. ധാന്യങ്ങൾ അതിന് ഉത്തമമാണ്. ഗ്ലൂക്കോസിനെ ശരീരത്തിൽ വിഘടിപ്പിക്കാനുള്ള ഫൈബർ (നാരുകൾ) നൽകി ധാന്യങ്ങൾ സഹായിക്കുന്നു.അതേപോലെ ധാന്യങ്ങളിൽ വിറ്റാമിൻ ബി ഉണ്ട്. ആരോഗ്യകരമായ നാഡീവ്യവസ്ഥ വളർത്തുന്നതിന് ഇത് സഹായിക്കുന്നു.
ബെറികൾ എന്നു പറയുന്നത് സാധാരണ സ്ട്രോബെറി, റാസ്പ്ബെറി, ബ്ലാക്ബെറി, ബ്ലൂബെറി എന്നിവയെയാണ്. ഇവയിൽ ഓർമശക്തി വർദ്ധിപ്പിക്കാനുള്ളതും കോഗ്നിറ്റീവ് പ്രവർത്തനക്ഷമതയ്ക്കും ഉതകുന്ന വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്.
മത്സ്യം എന്നത് വിറ്റാമിൻ ഡി, ഒമേഗ-3 എസ് ഫാറ്റി ആസിഡുകൾ എന്നിവയുടെ നല്ല സ്രോതസ്സാണ്. ഈ പോഷണങ്ങൾ അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കും. ആരോഗ്യകരമായ കൊഴുപ്പുകൾ തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

ഈ ഫാറ്റി ആസിഡുകൾക്ക് തീർച്ചയായും നിങ്ങളുടെ കുട്ടിയുടെ തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കും. ചാള, സാൽമൺ, ടൂണ എന്നിവ ഒമേഗ-3 എസ് കൊണ്ട് സമൃദ്ധമാണ്.
വിറ്റാമിൻ ഡി-യുടെ നല്ല സ്രോതസ്സു കൂടിയാണ് മത്സ്യം. ഈ പോഷണം അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കും.

 

കുട്ടികൾക്ക് നൽകരുതാത്ത ഭക്ഷണം അമിതമായ മധുരമടങ്ങിയവയാണ്. രക്തപ്രവാഹത്തെ തടയുന്ന ഒന്നാണിത്.ഇത് മറവി രോഗങ്ങള്‍ക്ക് കാരണമാകും.കുട്ടികളുടെ ബ്രെയിന്‍ വികാസത്തെ തടയുകയും ചെയ്യും.ഇതു പോലെ ഹൈ ഫ്രക്ടോസ് കോണ്‍ സിറപ്പ് നിറഞ്ഞ പാനീയങ്ങളും ദോഷം വരുത്തും.

 

അതേപോലെ പോലെ റിഫൈന്‍സ് കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണം കുട്ടികൾക്ക് ദോഷം വരുത്തും. ബണ്‍,വൈറ്റ് ബ്രെഡ്, നൂഡില്‍സ് എന്നിവയെല്ലാം ഉദാഹരണം. പ്രത്യേകിച്ചും മൈദ പോലുളളവ കൊണ്ടുണ്ടാക്കിയവ.   റിഫൈന്‍സ് ഓയിലുകളും ദോഷം വരുത്തും. ഇവയില്‍ കെമിക്കലുകള്‍ അടങ്ങിയിട്ടുള്ളതാണ്. ഇത് തലച്ചോറിനും ആരോഗ്യത്തിനും ദോഷം വരുത്തും. ഇതു പോലെ പ്രോസസ്ഡ് ഭക്ഷണം ഒഴിവാക്കുക. ഇതിലെല്ലാം ദോഷകരമായ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്

Back to top button
error: