IndiaNEWS

കോവിഷീല്‍ഡിന്റെ 2 ഡോസുകളുടെയും ഇടവേള ദീര്‍ഘിപ്പിക്കണമെന്ന് വിദഗ്ധ സമിതി

ന്യൂഡല്‍ഹി: കോവിഷീല്‍ഡിന്റെ രണ്ടു ഡോസുകളുടെയും ഇടവേള ദീര്‍ഘിപ്പിക്കണമെന്ന് വിദഗ്ധ സമിതി നിര്‍ദേശം. 12 മുതല്‍ 16 ആഴ്ചകളുടെ ഇടവേളയില്‍ രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കണം. എന്നാല്‍ കോവാക്‌സിന്റെ ഇടവേളകളില്‍ മാറ്റം വരുത്തിയിട്ടില്ല.

കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടു ഡോസുകളുടെ ഇടവേള വര്‍ധിപ്പിക്കുന്നത് ശരീരത്തിലെ പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. കോവിഡ് രോഗമുക്തര്‍ക്ക് ആറുമാസത്തിന് ശേഷം വാക്‌സിന്‍ നല്‍കിയാല്‍ മതിയെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മൂന്നുമാസത്തിനിടെ രണ്ടാംതവണയാണ് കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളുടെ ഇടവേള നീട്ടുന്നത്. മാര്‍ച്ചില്‍ ഇടവേള 28 ദിവസം മുതല്‍ ആറ്-എട്ട് ആഴ്ചയായി ദീര്‍ഘിപ്പിച്ചിരുന്നു.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker