SportsTRENDING

ഒളിമ്പിക്സ് പ്രതീക്ഷ നഷ്ടപ്പെട്ട് സൈനയും ശ്രീകാന്തും

ജൂൺ 16 നാണ് സിംഗപ്പൂർ ഓപ്പൺ തുടങ്ങേണ്ടിയിരുന്നത്

അടുത്തമാസം നടക്കാനിരുന്ന സിംഗപ്പൂർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് ഉപേക്ഷിച്ചതോടെ ഒളിമ്പിക്സ് പ്രതീക്ഷ നഷ്ടപ്പെട്ട് സൈനയും ശ്രീകാന്തും. ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടാനുള്ള സാധ്യതയാണ് അവസാനിച്ചത്.

ജൂൺ 16 നാണ് സിംഗപ്പൂർ ഓപ്പൺ തുടങ്ങേണ്ടിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനം മൂലം ടൂർണമെന്റ് വേണ്ടെന്നുവച്ചു. ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടാനുള്ള അവസാന അവസരമായിരുന്നു ഇരുവർക്കും ഇത്.

ഈ മാസം ഒടുവിൽ നടക്കേണ്ടിയിരുന്ന മലേഷ്യൻ ഓപ്പൺ വേണ്ടെന്നു വച്ചിരുന്നു. 2012 ലണ്ടൻ ഒളിമ്പിക്സിൽ സൈന വെങ്കലം നേടിയിരുന്നു. കഴിഞ്ഞ മൂന്ന് ഒളിമ്പിക്സിലും ഇന്ത്യയെ സൈന പ്രതിനിധീകരിച്ചിരുന്നു. ജൂലൈ 23 നാണ് ടോക്കിയോ ഒളിമ്പിക്സ് നിശ്ചയിച്ചിരിക്കുന്നത്. പുതിയ പശ്ചാത്തലത്തിൽ ഒളിമ്പിക്സ് മാറ്റി വയ്ക്കുമോ എന്നും ആശങ്കയുണ്ട്.

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker