IndiaNEWS

മോഡി ട്വിറ്ററിൽ ഫോളോ ചെയ്ത ആർ എസ് എസ് പ്രവർത്തകൻ കോവിഡ് ബാധിച്ച് മരിച്ചു ,ട്വിറ്ററിലൂടെ ചികിത്സക്ക് മോഡിയോട് സഹായം അഭ്യർത്ഥിച്ചെങ്കിലും ലഭിച്ചില്ലെന്ന് കുടുംബം

"ഞാൻ കൈകൾ കൂപ്പി അങ്ങയോട് അഭ്യർത്ഥിക്കുകയാണ് മോഡിജി ,രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യൂ ."രാജേന്ദ്ര കൈകൂപ്പി അഭ്യർത്ഥിച്ചു

ആഗ്ര സ്വദേശി അമിത് ജയ്‌സ്വാളിന്റെ കാറിന് പുറകിൽ ഉണ്ടായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പോസ്റ്റർ ഇപ്പോൾ കീറിയ നിലയിൽ ആണ് .മഥുരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അമിത് ജയ്‌സ്വാൾ കോവിഡിനെ തുടർന്ന് മരിച്ച ദിവസം സഹോദരിയാണ് കാറിന് പുറകിലെ പോസ്റ്റർ കീറിക്കളഞ്ഞത് .

അമിത് ജയ്‌സ്വാളിന് ഒരു ആശുപത്രി കിടക്ക ആഗ്രയിൽ കണ്ടെത്താൻ കുടുംബത്തിന് കഴിഞ്ഞില്ല .തുടർന്ന് ഏറെ തിരഞ്ഞ് മഥുരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വേണ്ട ചികിത്സ ലഭിച്ചില്ല .ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം മോഡിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ടാഗ് ചെയ്ത് ട്വിറ്ററിൽ പോസ്റ്റ് ഇട്ടെങ്കിലും ഫലം ഉണ്ടായില്ല .

കോവിഡ് പോസിറ്റീവായി പത്താം ദിനം 42 കാരൻ അമിത് ജയ്‌സ്വാൾ മരിച്ചു .പിന്നാലെ അമിതിന്റെ അമ്മയും .സ്വയം പ്രഖ്യാപിത മോഡി ആരാധകൻ ആണ് അമിത് ജയ്‌സ്വാൾ എന്ന് കുടുംബം തന്നെ പറയുന്നു .തന്റെ ട്വിറ്റർ ബയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ ഫോളോ ചെയ്യുന്ന കാര്യം അഭിമാനത്തോടെ ആണ് അമിത് ജയ്‌സ്വാൾ രേഖപ്പെടുത്തിയിരിക്കുന്നത് .

“മോഡിക്കും യോഗിക്കും എതിരെ ആരെങ്കിലും ചെറിയ വിമർശനം ഉന്നയിക്കുന്നത് പോലും അമിതിന് സഹിക്കാൻ ആവില്ല .ഇനി മിണ്ടിയാൽ അടി വാങ്ങും എന്ന് അമിത് ഭീഷണിപ്പെടുത്തും .”അമിതിന്റെ മൂത്ത സഹോദരി സോനു അലഗ് പറയുന്നു .അമിതിന്റെ വാട്ടസ്ആപ് ഡിപിയും മോഡിയുടെ ചിത്രമാണ് .

ഏപ്രിൽ 29 നു മഥുരയിലെ ആശുപത്രിയിൽ അമിത് മരണമടഞ്ഞു .അന്ന് തന്നെ സോനുവും ഭർത്താവ് രാജേന്ദ്രയും അമിതിന്റെ കാറിന് പുറകിൽ ഒട്ടിച്ചിരുന്ന മോഡിയുടെ വലിയ ചിത്രം വലിച്ചു കീറി .

“ജീവിതകാലം മുഴുവൻ മോഡിക്ക് വേണ്ടി പോരാടുക ആയിരുന്നു അമിത് .അവസാനകാലത്ത് മോഡി അമിതിന് വേണ്ടി എന്ത് ചെയ്തു ?”രാജേന്ദ്ര ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു .

ബോർഡുകളും ബാനറുകളും ഉണ്ടാക്കുന്ന കച്ചവടം ആയിരുന്നു അമിതിന് .കറകളഞ്ഞ ആർ എസ് എസ് പ്രവർത്തകൻ ആയ അമിത് സ്ഥിരമായി ശാഖയിലും പോകുമായിരുന്നു .

2020 ഡിസംബറിൽ അയോധ്യയിൽ പ്രാർത്ഥന നടത്താൻ പോയ അമിത് പരിസര പ്രദേശത്ത് രാമജന്മ ഭൂമി എന്ന് എഴുതിയ എൽ ഇ ഡി ബോർഡുകളും സ്വന്തം ചിലവിൽ സ്ഥാപിച്ചു .

ഏപ്രിൽ 19 ന് അമ്മയ്ക്കും മകനും കോവിഡ് പോസിറ്റിവ് ആയ ഫലം കിട്ടി .ആഗ്രയിൽ ഒരു ആശുപത്രിയിലും ഒഴിവുണ്ടായിരുന്നില്ല .അങ്ങിനെയാണ് മഥുരയിലെ ഒരു ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത് .ഒരാഴ്ചയ്ക്ക് ശേഷം ആശുപത്രി അധികൃതർ റംഡീസിവർ മരുന്ന് അത്യാവശ്യമായി എത്തിക്കണം എന്ന് ആവശ്യപ്പെട്ടു .മരുന്ന് എവിടെയും ലഭിക്കാതെ ആയപ്പോൾ സോനു അമിതിന്റെ ട്വിറ്ററിൽ കയറി പ്രധാനമന്ത്രിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയെയും ടാഗ് ചെയ്ത് അഭ്യർത്ഥന ഇട്ടു .എന്നാൽ ആരും തിരിഞ്ഞുനോക്കിയില്ല എന്ന് കുടുംബം പറയുന്നു .താമസിച്ചെങ്കിലും കുടുംബം മരുന്ന് എത്തിച്ചെങ്കിലും കാര്യമുണ്ടായില്ല .

“ആർഎസ്എസിന്റെ കരുത്തുറ്റ പ്രവർത്തകൻ ആയിരുന്നു അമിത് .ആർഎസ്എസിന് വേണ്ടി പ്രവർത്തിക്കുന്നതിൽ അഭിമാനം കൊള്ളുന്നവൻ ആയിരുന്നു അമിത് .”ആഗ്ര വിജയ് നഗറിലെ ആർഎസ്എസ് നേതാവ് അമിത് ഗുപ്ത സാക്ഷ്യപ്പെടുത്തുന്നു .

മഥുരയിലെ ആശുപത്രി തങ്ങളെ ചൂഷണം ചെയ്യുക ആയിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു .10 ദിവസത്തിന് അമിതിന് നാലേ മുക്കാൽ ലക്ഷം രൂപയും അമ്മക്ക് പതിനൊന്നു ലക്ഷം രൂപയുമാണ് ഈടാക്കിയത് .

പ്രധാനമന്ത്രി നരേന്ദ്ര മോഡി സമയത്ത് വിഷയത്തിൽ ഇടപെട്ടിരുന്നെങ്കിൽ രാജ്യത്ത് കോവിഡ് ഇങ്ങനെ പടർന്നു പിടിക്കുകയില്ല എന്ന് അമിതിന്റെ കുടുംബം പറയുന്നു .”ഞാൻ കൈകൾ കൂപ്പി അങ്ങയോട് അഭ്യർത്ഥിക്കുകയാണ് മോഡിജി ,രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യൂ .”രാജേന്ദ്ര കൈകൂപ്പി അഭ്യർത്ഥിച്ചു .

NewsThen More

Leave a Reply

Your email address will not be published. Required fields are marked *

Back to top button

Adblock Detected

Please consider supporting us by disabling your ad blocker